കൊച്ചി:(truevisionnews.com) നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് തുറവൂർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം. ബുധനാഴ്ച രാത്രിയാണ് ജോലി സ്ഥലത്തേക്ക് കാറിൽ പോവുകയായിരുന്ന ഐവിനെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർ കാറിടിച്ച് കൊലപ്പെടുത്തിയത്.

ഐവിന്‍റെ മരണകാരണം തലക്കേറ്റ പരുക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമികമായി കണ്ടെത്തിയിരുന്നു. തല മതിലിലോ മറ്റോ ഇടിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ശരീരത്തിൽ നിന്ന് രക്തം വാർന്നുപോയതും മരണകാരണമായി.
nedumbasseri Murdered Ivin funeral today
