കാസർകോട്: (truevisionnews.com) കാസർകോട് പെരിയ ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണ് എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറയുന്നു. അസഹ്യ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

അതേസമയം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫായ സാറ മോളെയാണ് (26) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Body found ditch near Kasaragod National Highway
