ചെന്നൈ: ( www.truevisionnews.com ) ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. രാമനാഥപുരം സ്വദേശി ലോകേശ്വരനെ(23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പോലീസുമായുള്ള മല്‍പ്പിടുത്തത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.

ചൊവ്വാഴ് രാത്രി ചെന്നൈ തുറൈപാക്കത്തായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതിയെയാണ് പ്രതി ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി യുവതിക്ക് നേരേ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനുപിന്നാലെ പോലീസ് പ്രതിയെ പിടികൂടുകയുംചെയ്തു.
മദ്യലഹരിയിലാണ് അതിക്രമം കാട്ടിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പ്രതി യുവതിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Young man arrested for sexually assaulting young Malayali IT employee
