കുപ്പിയും കല്ലും വടിയും എറിഞ്ഞ് പ്രവർത്തകർ , കണ്ണൂർ മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് സംഘർഷം

കുപ്പിയും കല്ലും വടിയും എറിഞ്ഞ് പ്രവർത്തകർ , കണ്ണൂർ മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് സംഘർഷം
May 14, 2025 07:41 PM | By Athira V

കണ്ണൂർ: ( www.truevisionnews.com യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി.

ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ 5 കിലോമീറ്ററോളം കാൽനട യാത്ര നടത്തിയത്.

പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണു സ്ഥലത്ത് വിന്യസിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതറിഞ്ഞ് അടുവാപ്പുറത്ത് രാഹുലിനെയും കെ. സുധാകരനെയും അധിക്ഷേപിച്ച് പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ‘കള്ളനു വേണ്ടി കളത്തിൽ വ്യാജൻ’ എന്നെഴുതിയ പോസ്റ്ററാണ് സ്ഥാപിച്ചത്. ഇതു യാത്ര തുടങ്ങുന്നതിനു മുൻപ് പൊലീസ് എടുത്തു മാറ്റി.

Clashes between CPM YouthCongress workers Malapattam kannur

Next TV

Related Stories
'ഏത് വാഴയാ കേരളത്തിന്റെ ആഭ്യന്തരമന്ത്രി, നിന്റെയൊക്കെ ആഭ്യന്തര വാഴക്ക് എഫ്.ഐ.ആർ എടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ..?' -രാഹുൽ മാങ്കൂട്ടത്തിൽ

May 14, 2025 11:42 PM

'ഏത് വാഴയാ കേരളത്തിന്റെ ആഭ്യന്തരമന്ത്രി, നിന്റെയൊക്കെ ആഭ്യന്തര വാഴക്ക് എഫ്.ഐ.ആർ എടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ..?' -രാഹുൽ മാങ്കൂട്ടത്തിൽ

ഇടതുപക്ഷത്തിന്റെ 'വ്യാജൻ' വിളിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ...

Read More >>
 കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

May 14, 2025 10:44 PM

കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്തൂപം വീണ്ടും...

Read More >>
സിപിഎം അഴിഞ്ഞാട്ടം അടിയന്തരമായി അവസാനിപ്പിക്കണം; മലപ്പട്ടം സംഘർഷത്തിൽ സണ്ണി ജോസഫ്

May 14, 2025 10:09 PM

സിപിഎം അഴിഞ്ഞാട്ടം അടിയന്തരമായി അവസാനിപ്പിക്കണം; മലപ്പട്ടം സംഘർഷത്തിൽ സണ്ണി ജോസഫ്

മലപ്പട്ടം സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
 കണ്ണൂർ പാനൂരിൽ ഓടി കൊണ്ടിരിക്കെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി നശിച്ചു; പത്ര ഏജന്റിന് അത്ഭുത രക്ഷ

May 14, 2025 01:28 PM

കണ്ണൂർ പാനൂരിൽ ഓടി കൊണ്ടിരിക്കെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി നശിച്ചു; പത്ര ഏജന്റിന് അത്ഭുത രക്ഷ

കണ്ണൂർ പാനൂരിൽ ഓടി കൊണ്ടിരിക്കെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി...

Read More >>
  കണ്ണൂർ പാനൂരിൽ  വിദ്യാഭ്യാസ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 13, 2025 11:04 PM

കണ്ണൂർ പാനൂരിൽ വിദ്യാഭ്യാസ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

വിദ്യാഭ്യാസ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ...

Read More >>
Top Stories

GCC News