കുടയും കോട്ടുമെല്ലാം തയ്യാറാക്കിവെച്ചോ...കാലവർഷം എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

കുടയും കോട്ടുമെല്ലാം തയ്യാറാക്കിവെച്ചോ...കാലവർഷം എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത
May 11, 2025 06:02 AM | By Jain Rosviya

തിരുവനന്തപുരം:(truevision news.com) . ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

14/05/2025 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

12/05/2025, 13/05/2025: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

heavy rain Thunderstorm warning today and tomorrow

Next TV

Related Stories
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി ഉപദ്രവിച്ച സംഭവത്തിൽ അന്വേഷണത്തിന് എക്സൈസ്

May 11, 2025 11:36 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി ഉപദ്രവിച്ച സംഭവത്തിൽ അന്വേഷണത്തിന് എക്സൈസ്

തിരുവനന്തപുരത്ത് പെൺകുട്ടികളെ മദ്യം നൽകി ഉപദ്രവിച്ച കേസിൽ അന്വേഷണത്തിന്...

Read More >>
കേരളത്തിൽ നിന്നുള്ള ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത;  ട്രെയിൻ സർവീസ് നീട്ടി

May 11, 2025 09:27 AM

കേരളത്തിൽ നിന്നുള്ള ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത; ട്രെയിൻ സർവീസ് നീട്ടി

തിരുവനന്തപുരം നോർത്ത്- എസ് എം വി ടി ബെംഗളൂരു പ്രതിവാര തീവണ്ടി സെപ്റ്റംബർ 28 വരെ...

Read More >>
 കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ അറസ്റ്റിൽ

May 11, 2025 08:51 AM

കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ അറസ്റ്റിൽ

കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ...

Read More >>
 ഇന്ന് മഴയുണ്ടേ...; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

May 10, 2025 06:51 PM

ഇന്ന് മഴയുണ്ടേ...; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവ്: അന്വേഷണം

May 10, 2025 04:29 PM

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവ്: അന്വേഷണം

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവെന്ന്...

Read More >>
Top Stories