ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ
May 6, 2025 10:40 AM | By VIPIN P V

കൊല്ലം : ( www.truevisionnews.com ) കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രാക്കിൽ വീണയാളെ റെയിൽവേ ഉദ്യോ​ഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്ക്കൻ കാൽ വഴുതി ട്രാക്കിലേക്ക് വീണത്.

കാൽ വഴുതി ട്രാക്കിലേക്ക് വീണയാളെ റെയിൽവേ ഉദ്യോഗസ്ഥനായ ശക്തികുളങ്ങര സ്വദേശി സുനിൽകുമാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കാൽ വഴുതി ട്രാക്കിലേക്ക വീണയാളെ തീവണ്ടി പോയി തീരുന്നത് വരെ പോറൽ പോലും ഏൽക്കാതെ രക്ഷാകവചം ഒരുക്കുകയായിരുന്നു റെയിൽവേ ഉദ്യോ​ഗസ്ഥൻ.

ട്രാക്കിന്റെ വശത്തേക്ക് വീണയാളെ ട്രെയിൻ പോയി തീരുന്നതു വരെ പാളത്തിന്റെ വശത്തേക്ക് ചേർത്തു പിടിച്ചു രക്ഷിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിന്നും കയറാതെ ട്രെയിനിന്റെ അപ്പുറത്തെ വശത്തു കൂടി കയറാൻ ശ്രമിക്കുമ്പോളായിരുന്നു ഇയാൾ കാൽ വഴുതി പാളത്തിന്റെ വശത്തേക്ക് വീണത്.

റെയിൽവേ ഉദ്യോ​ഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് ഒരു പോറൽ പോലും ഏൽക്കാതെ യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.

Railway officer rescues man who slipped and fell tracks while trying board train

Next TV

Related Stories
കോടികൾ മുക്കുന്ന കരിമണൽ ഖനനം പുരോഗമിക്കുന്നു; കണ്ണീരോടെ സ്ഥലം വിട്ട് നൽകി ചവറ കരിത്തുറ - ഇടത്തുരുത്ത് നിവാസികൾ

May 9, 2025 10:13 AM

കോടികൾ മുക്കുന്ന കരിമണൽ ഖനനം പുരോഗമിക്കുന്നു; കണ്ണീരോടെ സ്ഥലം വിട്ട് നൽകി ചവറ കരിത്തുറ - ഇടത്തുരുത്ത് നിവാസികൾ

ചവറ ഗ്രാമ പഞ്ചായത്തിൽ തീരദേശത്തോട് ചേർന്നുള്ള ഇടത്തുരുത്ത് പ്രദേശം ഏറ്റെടുത്ത് മണൽ...

Read More >>
ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പിന്നെ പണം വേണ്ടേ?  ആരാധനാലയങ്ങളിൽ മോഷണം; 18 കാരൻ പിടിയിൽ

May 7, 2025 02:41 PM

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പിന്നെ പണം വേണ്ടേ? ആരാധനാലയങ്ങളിൽ മോഷണം; 18 കാരൻ പിടിയിൽ

കൊ​ട്ടാ​ര​ക്ക​ര ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ്...

Read More >>
പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; പുനലൂർ താലൂക്കാശുപത്രി ചികിത്സ വൈകിപ്പിച്ചു, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അമ്മ

May 6, 2025 09:42 AM

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; പുനലൂർ താലൂക്കാശുപത്രി ചികിത്സ വൈകിപ്പിച്ചു, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അമ്മ

പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണവുമായി...

Read More >>
Top Stories

Entertainment News