വീട്ടിലേക്ക് നടക്കുന്നതിനിടെ കാട്ടാന ആക്രമണം; വയോധികന് പരിക്ക്

വീട്ടിലേക്ക് നടക്കുന്നതിനിടെ  കാട്ടാന ആക്രമണം; വയോധികന് പരിക്ക്
May 1, 2025 09:02 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിൽ കാട്ടാന ആക്രമത്തിൽ വയോധികന് പരിക്ക്. പുഞ്ചക്കൊല്ലി നഗറിലെ നെടുമുടി (60) ക്കാണ് പരിക്കേറ്റത്. കാട്ടിനുള്ളില്‍ വെച്ചാണ് കാട്ടാന ഇദ്ദേഹത്തെ ആക്രമിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. കൈക്കും കാലിനുമാണ് പരിക്കേറ്റത്.

ആദിവാസി നഗറിലെ ഏറ്റവും അവസാന ഭാഗത്താണ് ഇയാളുടെ വീട്. വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ഇയാളെ കാട്ടാന ചവിട്ടുന്നത്. പരിക്കേറ്റ നെടുമുടിയെ നിലമ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും റിമാന്‍ഡില്‍

കോട്ടയം: ( www.truevisionnews.com ) പേരൂരില്‍ അമ്മയും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയെയും ഭര്‍തൃപിതാവ് ജോസഫിനെയുമാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു ജിമ്മിയെയും പിതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ജിസ്‌മോള്‍ ഗാര്‍ഹിക പീഡനത്തിനിരയായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്‌മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്‌മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു.

നാളുകളായി ഭര്‍ത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്‌മോള്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്. ഭര്‍തൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്‌മോളുടെ പിതാവ് പറഞ്ഞിരുന്നു.

പല പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും ജിസ്‌മോള്‍ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കണ്ടിട്ടുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് നേരത്തേ പറഞ്ഞിരുന്നു. മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്‌മോള്‍ നടത്തിയിരുന്നു.

ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്‌മോളെയും മക്കളെയും കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

One person injured wildelephant attack Malappuram border crossing Punchakolli.

Next TV

Related Stories
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

May 9, 2025 11:15 PM

നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്...

Read More >>
Top Stories