വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു

വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു
Apr 26, 2025 07:46 PM | By Susmitha Surendran

ആലപ്പുഴ(truevisionnews.com)  വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു. ആലപ്പുഴ നഗരസഭ ജില്ലക്കോടതി വാ‌ർഡ് പള്ളിക്കണ്ടത്തിൽ വീട്ടിൽ തോമസ് വർഗീസിന്റെ മകൻ മിഖിൽ തോമസാണ് (14) മരിച്ചത്.

ഇന്ന് രാവിലെ 10.15ന് നെടുമുടി ചേന്നംങ്കരിയിലെ കളരിക്കൽ കുളിക്കടവിലായിരുന്നു അപകടം. സുഹൃത്തുക്കൾ കടവിൽ കളിക്കുന്നത് കാണുന്നതിനിടെ മിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രദേശവാസികളടക്കം നിരവധിപേർ കടവിൽ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചളി നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം തടസ്സമായി. പിന്നീട് തകഴി ഫയർ ഫോഴ്സ് യൂനിറ്റെത്തി നടത്തിയ തെരച്ചിലിൽ ഉച്ചക്ക് ഒന്നിന് മൃതദേഹം കണ്ടെത്തി. സ്കൂളിലെ ജീവനക്കാരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മിഖിൽ നെടുമുടിയിലെത്തിയത്.

Student pond die attending wedding alappuzha

Next TV

Related Stories
 ഹൽദി ആഘോഷത്തിന് മുക്കുപണ്ടം അണിഞ്ഞതിന് വരന്റെ വീട്ടുകാർ അധിക്ഷേപിച്ചു; വിവാഹത്തിൽനിന്ന് പിന്മാറി വധു

May 9, 2025 09:08 AM

ഹൽദി ആഘോഷത്തിന് മുക്കുപണ്ടം അണിഞ്ഞതിന് വരന്റെ വീട്ടുകാർ അധിക്ഷേപിച്ചു; വിവാഹത്തിൽനിന്ന് പിന്മാറി വധു

സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍നിന്നു...

Read More >>
ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

May 9, 2025 06:16 AM

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് സ്ത്രീ...

Read More >>
എന്താ ഇത്ര തിടുക്കം....; മദ്യം വാങ്ങാനെത്തിയപ്പോൾ ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ജീവനക്കാരന് നേരെ പരാക്രമം, അറസ്റ്റ്

May 5, 2025 08:19 PM

എന്താ ഇത്ര തിടുക്കം....; മദ്യം വാങ്ങാനെത്തിയപ്പോൾ ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ജീവനക്കാരന് നേരെ പരാക്രമം, അറസ്റ്റ്

ബിവറേജസിൽ കയറി ഡെലിവറി കൗണ്ടറിലെ സ്റ്റാഫിനെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍....

Read More >>
Top Stories

Entertainment News