വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം
Apr 19, 2025 10:32 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്.

ഇളകൊള്ളൂർ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭർത്താവും മകൻ മനോജും വീട്ടിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്.

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നും വീട്ടിൽ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് സംശയിക്കുന്നത്.

വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.

വനജയും ഭര്‍ത്താവം തീപിടിച്ചപ്പോള്‍ മാറിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു.

#youngman #died #house #fire #Pathanamthitta.

Next TV

Related Stories
'നിക്ഷിപ്ത താൽപര്യമില്ല, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം '; ആർ ബിന്ദു

Jul 9, 2025 01:57 PM

'നിക്ഷിപ്ത താൽപര്യമില്ല, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം '; ആർ ബിന്ദു

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍...

Read More >>
അലക്കാനിട്ട വസ്ത്രങ്ങളെടുത്ത് വരുമ്പോൾ കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

Jul 9, 2025 01:51 PM

അലക്കാനിട്ട വസ്ത്രങ്ങളെടുത്ത് വരുമ്പോൾ കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി...

Read More >>
ഒരു വഴിയും പോകണ്ട; കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു

Jul 9, 2025 01:04 PM

ഒരു വഴിയും പോകണ്ട; കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു

കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ...

Read More >>
'അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും'; കോഴിക്കോട് മുക്കത്ത് മീൻകടയ്ക്കുനേരെ സിപിഎം നേതാവിൻ്റെ ഭീഷണിയെന്ന് പരാതി

Jul 9, 2025 12:49 PM

'അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും'; കോഴിക്കോട് മുക്കത്ത് മീൻകടയ്ക്കുനേരെ സിപിഎം നേതാവിൻ്റെ ഭീഷണിയെന്ന് പരാതി

കോഴിക്കോട് മുക്കത്ത് മീൻകടയ്ക്കുനേരെ സിപിഎം നേതാവിൻ്റെ ഭീഷണിയെന്ന് പരാതി...

Read More >>
Top Stories

//Truevisionall