മന്ത്രവാദ സംശയം; സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു, രണ്ടുപേർ അറസ്റ്റിൽ

മന്ത്രവാദ സംശയം; സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു, രണ്ടുപേർ അറസ്റ്റിൽ
Apr 1, 2025 10:36 PM | By VIPIN P V

ജാംഷെഡ്പൂർ: (www.truevisionnews.com) ജാർഖണ്ഡിലെ സെറൈകേല-ഖർസവൻ ജില്ലയിൽ 65 വയസ്സുള്ള സ്ത്രീയെ മന്ത്രവാദ സംശയത്തിന്‍റെ പേരിൽ കൊലപ്പെടുത്തി. മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മുത്തശ്ശിക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്നും അടുത്ത ലക്ഷ്യം തങ്ങളായിരിക്കുമെന്നും സംശയിച്ചാണ് ഇവർ മുത്തശ്ശിയെ കൊലപ്പെടുത്തിയത്. സെറൈകേല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സമീർ കുമാർ സവായയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചൊവ്വാഴ്ച സഹോദരന്മാരായ ലക്ഷ്മൺ കൈവർട്ടോ (23), ചന്ദൻ കൈവർട്ടോ (20) എന്നിവരെ അറസ്റ്റ് ചെയ്തു.

'മന്ത്രവാദം ചെയ്യുന്നതായി സംശയം ഉണ്ടായിരുന്നു. ഇത് കുടുംബത്തിന് ദോഷം വരുത്തുമെന്ന് തോന്നി. പിതാവിന്‍റെ മരണശേഷം അടുത്ത ലക്ഷ്യം തങ്ങളാവുമെന്ന ഭയം അവരെ അലട്ടിയിരുന്നു' എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി, മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

#Suspected #witchcraft #Woman #murdered #body #dumped #railwaytrack #two #arrested

Next TV

Related Stories
മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

May 14, 2025 07:38 PM

മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ...

Read More >>
അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

May 14, 2025 11:20 AM

അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു ...

Read More >>
Top Stories

GCC News