മിണ്ടാപ്രാണിയോട് കൊടും ക്രൂരത; എരുമയുടെ വാൽ മുറിച്ച് ഉടമയുടെ വീട്ടിൽ കൊണ്ടിട്ടു

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; എരുമയുടെ വാൽ മുറിച്ച് ഉടമയുടെ വീട്ടിൽ കൊണ്ടിട്ടു
Apr 1, 2025 11:24 AM | By Susmitha Surendran

തിരുവല്ല: (truevisionnews.com)  പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത. ഇരുട്ടിൻ്റെ മറവിൽ എത്തിയ സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കി.

മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്ഷീരകർഷകനായ നിരണം രണ്ടാം വാർഡിൽ പുളിയ്ക്കൽ വീട്ടിൽ പി.കെ. മോഹനൻ വളർത്തുന്ന അഞ്ച് വയസ് പ്രായമുള്ള എരുമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെ കുളിപ്പിച്ച് പാൽ കറക്കുന്നതിനായി മോഹനൻ തൊഴുത്തിൽ എത്തിയപ്പോഴാണ് വാൽ മുറിഞ്ഞ നിലയിൽ നിൽക്കുന്ന എരുമയെ കണ്ടത്. തുടർന്ന് വീട്ടു മുറ്റത്തെ കസേരയിൽ മുറിച്ചു മാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു. ഉടൻ തന്നെ അയൽവാസിയും സുഹൃത്തുമായ പുഷ്പാകരനെ വിവരം അറിയിച്ചു.

തുടർന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം വാലിന്റെ ഭാഗം മരുന്നുവെച്ച് കെട്ടി. ഇന്ന് രാവിലെ മൃഗഡോക്ടർ എത്തി കൂടുതൽ പരിശോധനകൾ നടത്തി മുറിവ് പഴുക്കാതിരിക്കുവാനുള്ള മരുന്നുകളും നൽകി.

സംഭവത്തിൽ മോഹനൻ പുളിക്കീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാൽ മുറിക്കപ്പെട്ട എരുമയെ കൂടാതെ കറവയുള്ള ഒരു പശുവും മൂന്ന് പോത്തുകളും മോഹനനുണ്ട്. തനിക്കും തൻറെ കുടുംബത്തിനും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരുമായും വിരോധം നിലനിൽക്കുന്നില്ലെന്നും, സംഭവത്തിലെ പ്രതികളെ പിടികൂടാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു. 


#Extreme #cruelty #silent #animal #Buffalo's #tail #cut #off #taken #owner's #house

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories