ഒമ്പത് വയസിന് താഴെയുള്ള ഒമ്പത് കുട്ടികളെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചു; അധ്യാപകനെതിരെ പരാതി, ഒളിവില്‍

ഒമ്പത് വയസിന് താഴെയുള്ള ഒമ്പത് കുട്ടികളെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചു; അധ്യാപകനെതിരെ പരാതി, ഒളിവില്‍
Mar 20, 2025 06:51 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) അധ്യാപകനെതിരെ പീഡന പരാതി. പോങ്ങുമ്മൂട് എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ അന്‍സാരിക്കെതിരെയാണ് പീഡനപരാതി. ഇയാളിപ്പോള്‍ ഒളിവിലാണ്.

പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി.ഒമ്പത് വയസിന് താഴെയുള്ള ഒമ്പത് കുട്ടികളെയാണ് അന്‍സാരി സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. നിലവില്‍ ഇയാള്‍ക്കെതിരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

#Nine #children #under #age #nine #molested #school #complaint #filed #against #teacher #absconding

Next TV

Related Stories
Top Stories










Entertainment News