പങ്കാളിയെ പിന്തുണയ്ക്കാന്‍ റിഹാന എത്തിയത് സുതാര്യമായ പാവാട ധരിച്ച്

പങ്കാളിയെ പിന്തുണയ്ക്കാന്‍ റിഹാന എത്തിയത് സുതാര്യമായ പാവാട ധരിച്ച്
Mar 19, 2025 09:12 PM | By Athira V

( www.truevisionnews.com ) പങ്കാളി അസാപ് റോക്കിയുടെ സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ ഞെട്ടിക്കുന്ന വേഷത്തിലെത്തി ഗായിക റിഹാന. ലോസ് ആഞ്ജലിസിലെ റോളിങ് ലൗഡ് പരിപാടിക്കാണ് റിഹാന സുതാര്യമായ കറുത്ത പാവാട അണിഞ്ഞെത്തിയത്. അസാപ് റോക്കിയെ പിന്തുണയ്ക്കാനാണ് റിഹാന ഇത്തരമൊരു വേഷംധരിച്ച് എത്തിയതെന്നാണ് റിപ്പോർട്ട്.

ഇംഗ്ലീവുഡിലെ ഹോളിവുഡ് പാർക്കിലാണ് റോളിങ് ലൗഡ് പരിപാടി നടന്നത്. ഇവിടെ നേവി നിറത്തിലുള്ള ഹൈ- തൈ സ്‌കെര്‍ട്ട് ധരിച്ചാണ് റിഹാന എത്തിയത്. ലെയ്‌സ് മെറ്റീരിയലിനുള്ളിലൂടെ ശരീരം വ്യക്തമാകുന്ന തരത്തിലായിരുന്നു സ്‌കെര്‍ട്ട്. അതിന് മുകളില്‍ നേവി ബ്ലൂ ഓവര്‍ സൈസ് ജാക്കറ്റും റിഹാന ധരിച്ചിരുന്നു.

നേരത്തേയും പലതവണ റിഹാന തന്റെ വസ്ത്രധാരണത്തിലൂടെ ഞെട്ടിച്ചിരുന്നു. 37-കാരിയായ റിഹാനയുടെ ദീര്‍ഘനാളായള്ള പങ്കാളിയാണ് 36-കാരനായ അസാപ് റോക്കി.

ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. മുന്‍സുഹൃത്തിന് നേരെ വെടിയുതിര്‍ത്ത കേസില്‍ അസാപ് റോക്കിയെ കഴിഞ്ഞമാസം ലോസ് ആഞ്ജലിസിലെ കോടതി വെറുതേ വിട്ടിരുന്നു.





#rihanna #asap #rocky #rolling #loud #concert

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall