തൃശൂർ: ( www.truevisionnews.com) ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു.

ചെറുതുരുത്തി സ്വദേശിനി റെയ്ഹാനയാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് കബീര്‍, മകള്‍ സെറ (10), കബീറിന്റ സഹോദരിയുടെ മകന്‍ സനു എന്ന് വിളിക്കുന്ന ഹയാന്‍ (12) എന്നിവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നാണ്. കുളിക്കുന്നതിനിടെ നാല് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
നാലുപേരും ഒഴുക്കില്‍പ്പെടുന്നത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇതിനിടെ റെയ്ഹാനയെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
#family #four #swept #while #bathing #Bharatapuzha #Mother #dead #search #father #Two #children
