#GopanSwamy | ഗോപൻ സ്വാമിയുടേത് സ്വഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

#GopanSwamy  |  ഗോപൻ സ്വാമിയുടേത് സ്വഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
Jan 16, 2025 01:24 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ.

മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്.

മൃതദേഹം ബന്ധുക്കൾ സ്വീകരിക്കുമെന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി  പറഞ്ഞു. 'സമാധി' ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കിൽ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബിൽ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

#preliminary #examination #found #GopanSwamy #died #natural #causes.

Next TV

Related Stories
'ആഹാരം പോലും കഴിക്കാതെ ഇരിക്കുവാ.. ബസ് വിടുമെന്ന് സാർ പറഞ്ഞതല്ലേ ...'; മന്ത്രിയെ വിശ്വസിച്ച് ഇറങ്ങിയിട്ട് ബസ് കിട്ടിയില്ലെന്ന് രോഷത്തോടെ യാത്രക്കാർ

Jul 9, 2025 11:16 AM

'ആഹാരം പോലും കഴിക്കാതെ ഇരിക്കുവാ.. ബസ് വിടുമെന്ന് സാർ പറഞ്ഞതല്ലേ ...'; മന്ത്രിയെ വിശ്വസിച്ച് ഇറങ്ങിയിട്ട് ബസ് കിട്ടിയില്ലെന്ന് രോഷത്തോടെ യാത്രക്കാർ

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ വാക്ക് വിശ്വസിച്ച് യാത്രക്കെത്തിയ പലരും വിവിധയിടങ്ങളിൽ...

Read More >>
തലയ്ക്ക് ഏറ് കിട്ടണ്ട....;  ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

Jul 9, 2025 09:40 AM

തലയ്ക്ക് ഏറ് കിട്ടണ്ട....; ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി...

Read More >>
Top Stories

//Truevisionall