#PatrickVallance | 'യുദ്ധത്തിന് സൈന്യത്തെ സജ്ജമാക്കുന്നതുപോലെ മറ്റൊരു മഹാമാരിക്ക് തയ്യാറാകണം'

#PatrickVallance | 'യുദ്ധത്തിന് സൈന്യത്തെ സജ്ജമാക്കുന്നതുപോലെ മറ്റൊരു മഹാമാരിക്ക് തയ്യാറാകണം'
May 28, 2024 03:10 PM | By VIPIN P V

(truevisionnews.com) മറ്റൊരു മഹാമാരി ഉറപ്പാണെന്നും അധികൃതർ മുന്നൊരുക്കങ്ങൾ നടത്തേണ്ടതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യു.കെ.യിൽ നിന്നുള്ള മുൻ ചീഫ് സയന്റിഫിക് അഡ്വൈസറായ സർ പട്രിക് വാലൻസ്.

വരാനിരിക്കുന്ന ആരോ​ഗ്യ ഭീഷണികളെ നേരത്തേ തിരിച്ചറിയാനുള്ള നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം വരാനിരിക്കുന്ന ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

സായുധസേനകളുടേതിന് സമാനമായി തന്നെ മഹാമാരികൾ സംബന്ധിച്ച തയ്യാറെടുപ്പുകളും നടത്തണമെന്ന് അദ്ദേഹം പറയുന്നു.

ഒരു യുദ്ധം ഈ വർഷം ഉണ്ടാകുമെന്ന് കരുതിയല്ല നാം സൈന്യത്തെ സജ്ജരാക്കുന്നത്. പക്ഷേ ഒരു രാജ്യമെന്ന നിലയ്ക്ക് അത് അനിവാര്യമായ കാര്യമാണ്.

അതേ തയ്യാറെടുപ്പുകൾ തന്നെ മഹാമാരിയുടെ കാര്യത്തിലും വേണം. മഹാമാരിയുടെ ലക്ഷണങ്ങളില്ലെന്നു കരുതി ആ വിഷയത്തെ ഒഴിവാക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

രോ​ഗസ്ഥിരീകരണം, വാക്സിനുകൾ ലഭ്യമാക്കൽ, ചികിത്സ തുടങ്ങിയവയെല്ലാം വേ​ഗത്തിലാകണം. അപ്പോൾ കോവിഡ് മഹാമാരിക്കാലത്തിലേതുപോലെ അങ്ങേയറ്റത്തെ നടപടികളിലേക്ക് പോകേണ്ടിവരില്ല.

നടപ്പിലാക്കാൻ സാധ്യമായതും എന്നാൽ ഏകീകരണം ആവശ്യമുള്ളതുമായ നടപടികളേക്കുറിച്ചാണ് താൻ പറയുന്നതെന്നും പാട്രിക് പറഞ്ഞു.

മഹാമാരിയെ നേരിടുന്നത് സംബന്ധിച്ച ലോകാരോ​ഗ്യസംഘടന മുമ്പ് പറഞ്ഞതിനെ അദ്ദേഹം പരാമർശിക്കുകയും ചെയ്തു.

മഹാമാരിയെ നേരിടുന്നതിൽ സജ്ജരാവാനായി രാജ്യങ്ങൾ കരാറിലേർപ്പെടണമെന്ന ലോകാരോ​ഗ്യസംഘടനയുടെ നിർദേശം നടപ്പിലാക്കേണ്ടതിനേക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

ജി7, ജി20 അജൻഡകളിൽ നിന്ന് ഈ വിഷയം നീക്കം ചെയ്യുകയാണെങ്കിൽ നാം മുമ്പുകടന്നുപോയ അവസ്ഥയിലേക്ക് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

'#Prepare#another #pandemic #like #preparing #army #war'

Next TV

Related Stories
ഇനിയിങ്ങോട്ട് പറക്കേണ്ട; കാനഡയിലും യുകെയിലും യുഎസ്സിലും ഇനി ജോലി തേടി വരേണ്ടെന്ന്

May 19, 2025 09:45 PM

ഇനിയിങ്ങോട്ട് പറക്കേണ്ട; കാനഡയിലും യുകെയിലും യുഎസ്സിലും ഇനി ജോലി തേടി വരേണ്ടെന്ന്

വിദേശ ജോലിക്ക് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ മോഹന വാഗ്ദാനങ്ങളിൽ വീണു...

Read More >>
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
Top Stories