#HRC | കോഴിക്കോട് ദലിത് യുവതിയെ അയൽവാസികൾ മർദ്ദിച്ചതിൽ കേസെടുത്തില്ല; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

#HRC | കോഴിക്കോട് ദലിത് യുവതിയെ അയൽവാസികൾ മർദ്ദിച്ചതിൽ കേസെടുത്തില്ല; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
Apr 29, 2024 07:41 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) ‌കണ്ണാടിക്കലിൽ ദലിത് യുവതി അയൽവാസികളുടെ മർദനത്തിന് ഇരയായ സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ.ബൈജുനാഥ് അറിയിച്ചു. യുവതിയുടെ അമ്മ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ ഫുട്ബോൾ പതിച്ചതു ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവതിക്ക് മർദനമേറ്റത്.

കണ്ണിനും കൈക്കും മുഖത്തും പല്ലിനും പരുക്കേറ്റു. സിടി സ്കാൻ എടുക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ കഴിഞ്ഞില്ല.

ബീച്ച് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പച്ചെങ്കിലും യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ് തയാറായില്ലെന്നാണ് പരാതി. വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.


#human #rights #commission #ordered #investigation #complaint #police #beating #dalit #woman

Next TV

Related Stories
#nambirajeshdeath |'നീതി കിട്ടണം,ഉത്തരം പറഞ്ഞേ മതിയാകു'; നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

May 16, 2024 10:19 AM

#nambirajeshdeath |'നീതി കിട്ടണം,ഉത്തരം പറഞ്ഞേ മതിയാകു'; നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

എയര്‍ ഇന്ത്യ എക്സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബന്ധുക്കള്‍ പറഞ്ഞു....

Read More >>
#murder |അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തിയ മകൻ പിടിയിൽ; ക്രൂരത മദ്യലഹരിയിൽ

May 16, 2024 10:02 AM

#murder |അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തിയ മകൻ പിടിയിൽ; ക്രൂരത മദ്യലഹരിയിൽ

ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മരണത്തിനു കാരണം മകന്‍റെ മർദനമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ്...

Read More >>
#accident | കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

May 16, 2024 09:58 AM

#accident | കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

വീട്ടില്‍നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു അപകടം....

Read More >>
#elephantattack | ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

May 16, 2024 09:55 AM

#elephantattack | ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈ കൊണ്ട്...

Read More >>
Top Stories