#healthdepartment | പനി പടര്‍ത്തുന്നതില്‍ അലങ്കാരച്ചെടികള്‍ക്കും പങ്ക്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

#healthdepartment | പനി പടര്‍ത്തുന്നതില്‍ അലങ്കാരച്ചെടികള്‍ക്കും പങ്ക്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
May 16, 2024 09:49 AM | By Athira V

തൃശ്ശൂര്‍: ( www.truevisionnews.com ) ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികളുടെ ഉറവിടമായി അലങ്കാരച്ചെടികളും. കടുത്ത വേനലില്‍പോലും ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് ഇതുകൊണ്ടുകൂടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനിയും പകരുന്നത് കൊതുകുവഴിയാണ്. വീട്ടിനുള്ളില്‍ത്തന്നെ പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാഹചര്യമൊരുക്കുകയാണ് ആളുകള്‍ അറിയാതെ ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഒരു സ്ഥാപനത്തിലെ അഞ്ച് റിസപ്ഷനിസ്റ്റുകള്‍ക്ക് ഒന്നിച്ച് ഡെങ്കിപ്പനി വരുന്ന സാഹചര്യം തൃശ്ശൂർ ജില്ലയിലുണ്ടായി. സ്ഥാപനത്തിനുള്ളില്‍ വെച്ചിരുന്ന ചെടികളാണ് ഇതിനു കാരണമായത്.

ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടാത്ത നിരവധി അനുകൂല സാഹചര്യങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ പകര്‍ച്ചവ്യാധിവ്യാപനത്തിന് സഹായകമാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ വര്‍ഷം ആകെ 1990 ഡെങ്കിപ്പനിയാണ് തൃശ്ശൂർ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ വര്‍ഷം ഇതുവരെതന്നെ 550നു മുകളില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. മഴതുടങ്ങുംമുമ്പാണ് ഇത്രയും ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴ തുടങ്ങുന്നതോടെ ഇത് വന്‍തോതില്‍ വര്‍ധിക്കുമെന്ന ഭയവുമുണ്ട്.

കോവിഡിനുശേഷം വീട്ടിനുള്ളില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നത് കൂടിയിട്ടുണ്ട്. കുപ്പികളില്‍ വെള്ളം നിറച്ചാണ് മണി പ്ലാന്റ് പോലുള്ളവ വളര്‍ത്തുന്നത്. ഇതാണ് ഉറവിടമാകുന്നതും. ഇതു കൂടാതെ ചെടിച്ചട്ടികള്‍ക്കടിയില്‍ വെക്കുന്ന ട്രേകളും കൊതുക് വളരാന്‍ സാഹചര്യമൊരുക്കുന്നു.

ചെടി വളര്‍ത്താന്‍ ഉപയോഗിക്കുന്ന കുപ്പികളുടെ വായ്ഭാഗം തുണികൊണ്ട് മൂടണമെന്നാണ് പ്രതിവിധിയായി ആരോഗ്യവിഭാഗം പറയുന്നത്. ഫ്രിഡ്ജിനടിയിലെ ട്രേയും പകര്‍ച്ചവ്യാധികള്‍ക്ക് അനുകൂലസാഹചര്യം ഉണ്ടാക്കുന്നു. വീട്ടുകാരെ കൂടാതെ ആരോഗ്യപ്രവര്‍ത്തകരും വീട്ടിനുള്ളിലെ ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നാണ് ആരോഗ്യവകുപ്പിലുള്ളവര്‍ പറയുന്നത്.

വീടിനു ചുറ്റുമുള്ളവ മാത്രമാണ് പലപ്പോഴും ഇവര്‍ ശ്രദ്ധിക്കുന്നത്. ഇവ വീട്ടുകാരെക്കൊണ്ടുതന്നെ നശിപ്പിക്കണമെന്നാണ് നിര്‍ദേശം. ആവര്‍ത്തിക്കാതിരിക്കാനാണിത്.

എന്നാല്‍, മിക്കപ്പോഴും ജീവനക്കാര്‍ത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇതു വീട്ടുകാര്‍ അറിയുന്നുപോലുമില്ല. ഡെങ്കി രണ്ടാംതവണ വരുമ്പോള്‍ അതു കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നുണ്ട്. അതുപോലെ മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്.

#indoor #plants #might #bring #diseases #home

Next TV

Related Stories
#arrest |  ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

Oct 31, 2024 10:20 PM

#arrest | ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

പാലേരിയിൽ സ്ഥിരമായി ഒരാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ...

Read More >>
#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

Oct 31, 2024 09:58 PM

#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു...

Read More >>
#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Oct 31, 2024 09:17 PM

#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍...

Read More >>
#holiday | യാക്കാബായ സഭാ അധ്യക്ഷൻ്റെ വിയോഗം: രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മണർകാട് പള്ളി

Oct 31, 2024 08:31 PM

#holiday | യാക്കാബായ സഭാ അധ്യക്ഷൻ്റെ വിയോഗം: രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മണർകാട് പള്ളി

ആറ് മാസമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവ ഇന്ന് വൈകിട്ട് 5.21 നാണ്...

Read More >>
Top Stories










Entertainment News