#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ
Apr 25, 2024 08:33 PM | By Susmitha Surendran

മാവേലിക്കര: (truevisionnews.com)    വഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.

മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് എസ് സീനയാണ് ശിക്ഷ വിധിച്ചത്. കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് മുണ്ടനാട്ട് പുത്തൻവീട്ടിൽ വത്സലയെ (55) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രഘുനാഥനെ(62)യാണ് ശിക്ഷിച്ചത്.

പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. വീട്ടുവഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു.

വത്സലയുടെ സഹോദരൻ പ്രധാന സാക്ഷിയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ രാമചന്ദ്രൻ, രണ്ട് അയൽവാസികൾ എന്നിവരും സാക്ഷിമൊഴി നൽകി.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാർ, അഭിഭാഷകരായ ഗോകുൽ കൃഷ്ണൻ, സ്നേഹാ സുരേഷ് എന്നിവർ ഹാജരായി.

#Husband #sentenced #life #imprisonment #Mavelikkara #case #setting #his #wife #fire #following #family #quarrel

Next TV

Related Stories
#UmarFaiziMukkam | ലീഗ്‌ നേതൃസ്ഥാനത്ത് നിന്ന് പിഎംഎ സലാമിനെ നീക്കണം - ഉമർ ഫൈസി മുക്കം

May 5, 2024 03:04 PM

#UmarFaiziMukkam | ലീഗ്‌ നേതൃസ്ഥാനത്ത് നിന്ന് പിഎംഎ സലാമിനെ നീക്കണം - ഉമർ ഫൈസി മുക്കം

തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കാണാൻ സൗകര്യപ്പെടാത്തിനാണ്‌ സന്ദർശനം വൈകിയതെന്ന്‌ ജയരാജൻ പറഞ്ഞതായും ഫൈസി ചോദ്യത്തിന്‌ മറുപടിയായി...

Read More >>
#accident |കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

May 5, 2024 02:51 PM

#accident |കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം...

Read More >>
#rainalert |കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട്  ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

May 5, 2024 02:33 PM

#rainalert |കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
#inking | മഷിപുരട്ടൽ; ഉദ്യോഗസ്ഥക്ക് വിരലിന് പൊള്ളൽ

May 5, 2024 02:27 PM

#inking | മഷിപുരട്ടൽ; ഉദ്യോഗസ്ഥക്ക് വിരലിന് പൊള്ളൽ

പോ​ളി​ങ് ബൂ​ത്തി​ൽ ​​ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ക്കാ​ണ് മ​ഷി കൈ​വി​ര​ലി​ലാ​യ​തി​നെ തു​ട​ർ​ന്ന് പൊള്ളിയത്....

Read More >>
#sexualasult |  കോഴിക്കോട് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്

May 5, 2024 02:11 PM

#sexualasult | കോഴിക്കോട് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്

അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം പൊലീസ്...

Read More >>
Top Stories