#LokSabhaElection2024 | ഇടുക്കി ഹൈറേഞ്ചിലെ ചൂടുള്ള പോരാട്ടം; മൂന്നാം അങ്കത്തിലും ഇഞ്ചോടിഞ്ച് മത്സരത്തിനൊരുങ്ങി ജോയ്‌സും ഡീനും

#LokSabhaElection2024 | ഇടുക്കി ഹൈറേഞ്ചിലെ ചൂടുള്ള പോരാട്ടം; മൂന്നാം അങ്കത്തിലും ഇഞ്ചോടിഞ്ച് മത്സരത്തിനൊരുങ്ങി ജോയ്‌സും ഡീനും
Apr 18, 2024 05:19 PM | By VIPIN P V

ഇടുക്കി : (truevisionnews.com) കേരളത്തിൽ കോൺഗ്രസ് പാർട്ടി സ്ഥിരമായി'മിടുക്ക് കാട്ടുന്ന' ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി.

ഒരേ സ്ഥാനാർഥികൾ തന്നെ മൂന്നാം തവണയും മത്സരിക്കുന്നു എന്ന അപൂർവ്വമായ പ്രത്യേകതയും ഇത്തവണ ഇടുക്കിയിലുണ്ട്. കോൺഗ്രസിനായി ഡീൻ കുര്യാക്കോസും സിപിഎമ്മിനായി ജോയ്സ് ജോർജും വീണ്ടും ഏറ്റുമുട്ടുകയാണ്.

കേരളത്തിലെ മറ്റുള്ള പ്രദേശങ്ങളെ പോലെ അത്ര ചൂടില്ലാത്ത ഹെെറേജിൽ പക്ഷേ തിരഞ്ഞടുപ്പ് ചൂടിന് കുറവൊന്നുമില്ല. മലയോര ജില്ല ആയതിനാൽ സമകാലിക പ്രശ്നങ്ങൾ കൂടാതെ വർദ്ധിക്കുന്ന വന്യമൃഗങ്ങളുടെ ശല്യവും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും.

രണ്ടു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ നഷ്ടമായത് 5 മനുഷ്യ ജീവനുകളാണ്.

ഈ അടുത്ത് നടന്ന രണ്ടു വന്യ ജീവി ആക്രമണം സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് നടന്ന ഈ സംഭവത്തെ തുടർന്ന് വലിയ ജനകീയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ജില്ല വേദിയായി.

ഇതിനെ തുടർന്ന് നടന്ന പ്രതിഷേധങ്ങളുടെ നേതൃനിരയിൽ ഉണ്ടായിരുന്നത് സിറ്റിംഗ് എംപിയായ ഡീൻ കുര്യാക്കോസ് ആയിരുന്നു.

2019-ലെ പരാജയത്തിന് ശേഷവും ജോയ്സ് ജോർജ് മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമാണ്. 1977-ൽ ഇടുക്കി പാർലിമെൻ്റ് മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള 12 തിരഞ്ഞെടുപ്പുകളിൽ 2 തവണ മാത്രമാണ് ഇടത് പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

1980 ൽ എംഎം ലോറൻസും 2014-ൽ ജോയ്‌സ് ജോർജുമാണ് ഇടതു പാളയത്ത് നിന്നും ലോക്സഭയിലെത്തിയത്. മുൻപ് പീരുമേട് പാർലമെൻ്റ് മണ്ഡലമായി നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിൽ ഒന്നിൽ എൽഡിഎഫും ഒന്നിൽ യുഡിഎഫുമാണ് വിജയിച്ചത്.

നിയമസഭാ കക്ഷി നില

എറണാകുളം ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ 7 നിയോജക മണ്ഡലങ്ങൾ ആണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായുള്ളത്.

ലോക്സഭാ സീറ്റിലേക്ക് എപ്പോഴും യുഡിഎഫ് നു അനുകൂല നിലപാടെടുക്കുന്ന ഇടുക്കിക്കാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിന്തിക്കുന്നത് നേരെ വിപരീതമായാണ്. കഴിഞ്ഞ 25 വർഷമായി കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇടുക്കി ജില്ലയിൽ നിന്നില്ല.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ തൊടുപുഴ സീറ്റാണ് ജില്ലയിലെ യുഡിഎഫിൻ്റെ ഏക സീറ്റ്.ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 മണ്ഡലങ്ങളിൽ 4 എണ്ണം എൽഡിഎഫ് 3 എണ്ണം യുഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ യുഡിഎഫ് ൻ്റെ 2 സീറ്റുകൾ എറണാകുളം ജില്ലയിൽ ആണ്.

2024 നിർണ്ണായകം

ഇടുക്കി ലോക്സഭാ മണ്ഡലം രൂപീകൃതമായതിനു ശേഷം നടന്ന 12 തിരഞ്ഞെടുപ്പുകളിൽ 10 തവണയും യുഡിഎഫ് പ്രതിനിധികളാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തുണക്കാത്ത മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്നും കോൺഗ്രസിന് ഒപ്പമാണ്.

ഹൈറേഞ്ച് അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് വേണ്ടി ലോക്സഭയിൽ ശബ്ദം ഉയർത്തിയതും മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്നതും സിറ്റിംഗ് എംപിയായ ഡീൻ കുര്യാക്കോസിന് അനുകൂല ഘടകമാണ്.

കത്തോലിക്കാ സഭയുടെ അനുകൂല നിലപാടും ഇതോടൊപ്പം തുണയാകും. 2014 ൽ എംപി ആയിരുന്നപ്പോഴുള്ള പ്രവർത്തനവും ഇടുക്കിക്കാരൻ എന്നതിനാലും ജോയ്സ് ജോർജിനും അനുകൂല ഘടകങ്ങൾ ഉണ്ട്.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ ജോയ്സ് ജോർജിൻ്റെ ഇടപെടൽ ശ്രദ്ധേയമാണ്.നിയമസഭാ സീറ്റുകളിൽ ഉള്ള ആധിപത്യവും സംസ്ഥാന സർക്കാർ ഇടുക്കിയിൽ നടപ്പാക്കിയ മികച്ച റോഡുകൾ, ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളും വോട്ടാകുമെന്നണ് എൽഡിഎഫ് ക്യാമ്പുകളുടെ കണക്കുകൂട്ടൽ.

മാത്രമല്ല യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് മാണി വിഭാഗം ഇടതു പാളയത്തിൽ വന്ന ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

ഈ വോട്ടുകൾ കൂടെ വരുന്നതോടെ വോട്ട് ബാങ്കിൽ വലിയ ഉയർച്ചയാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. ക്രിസ്ത്യൻ സഭാ വോട്ടുകൾ പോലെ തന്നെ ഈഴവ വോട്ടുകളും നിർണായകമായ ലോക്സഭാ മണ്ഡലം ആണ് ഇടുക്കി.

എൻഡിഎ മുന്നണിയുടെ ഭാഗമായ ബിഡിജെഎസ് ആണ് ഇടുക്കിയിൽ മത്സരിക്കുന്നത്.സംഗീത വിശ്വനാഥനാണ് മത്സര രംഗത്തുള്ളത്. സാമുദായിക വോട്ടുകൾ ഏകീകരിച്ച് വോട്ടുബാങ്ക് ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

#Hot #fight #Idukki #HighRange; #Joyce #Dean #prepare #compete #against #third #digit #well

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories