#NarendraModi |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

#NarendraModi  |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക
Mar 29, 2024 04:14 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഭവത്തില്‍ സ്കൂളിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക ഹൈക്കോടതിയില്‍. സ്കൂളിനെ അപമാനിക്കാനുള്ള ശ്രമമെന്ന് ഹര്‍ജി.

കുട്ടികള്‍ റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ലെന്നും കേസില്‍ സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് സായ് ബാബ വിദ്യാലയം പ്രധാനാധ്യാപിക ആവശ്യപ്പെടുന്നത്.

ബാലനീതിവകുപ്പ് പ്രകാരം കേസെടുത്തത് തെറ്റെന്നും ഇത് സ്‌കൂൾ അധികൃതരെ അപമാനിക്കാനുള്ള നടപടിയെന്നുമാണ് ഹര്‍ജിയില്‍ ഇവര്‍ വാദിക്കുന്നത്.

മാർച്ച്‌ 18ന് നടന്ന റോഡ്‌ ഷോയിൽ 32 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഇത് പിന്നീട് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്കൂളിലെ ചില അധ്യാപകരും റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.

പ്രധാനാധ്യാപികയ്ക്കൊപ്പം ഇവര്‍ക്കെതിരെയും നടപടിയെടുക്കാൻ നിര്‍ദേശമുണ്ടായിരുന്നു. സ്കൂള്‍ അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു.

ഇതാണ് നടപടിയിലേക്ക് നയിച്ചത്. സ്കൂള്‍ യൂണിഫോം ധരിച്ച് കുട്ടികള്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

#Students #participated #Modi's #roadshow #headmistress #no #knowledge #school

Next TV

Related Stories
 #missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

Apr 28, 2024 09:34 PM

#missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

ഗോബ്രിയ ബവ്ഡി പ്രദേശത്തെ ഒരു ഹോസ്റ്റലിലാണ് തൃപ്തി താമസിച്ചിരുന്നത്....

Read More >>
#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

Apr 28, 2024 08:25 PM

#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം...

Read More >>
#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

Apr 28, 2024 08:12 PM

#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും വെള്ളാപള്ളി...

Read More >>
#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

Apr 28, 2024 07:35 PM

#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് പാർട്ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഓഗസ്റ്റിലാണ്...

Read More >>
#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

Apr 28, 2024 07:34 PM

#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

അപകടകരകമായ നിലയിൽ ഷീറ്റിൽ തങ്ങിനിൽക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു...

Read More >>
Top Stories