#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്
Apr 29, 2024 07:54 AM | By Athira V

കൊട്ടിയം(കൊല്ല ) : ( www.truevisionnews.com  ) ‌ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ പാർട്ടി പ്രവർത്തകയിൽനിന്ന് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം. പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്തു.

സി.പി.എം. നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ മുജീബ് റഹ്‌മാന്റെ പേരിലാണ് കേസ്‌. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ട്.

നെടുമ്പന പഞ്ചായത്തിൽ സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനംചെയ്ത്‌ വർഷങ്ങൾക്കു മുൻപ് യുവതിയുമായി അടുപ്പംസ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു.

ഭർത്താവ് ഗൾഫിലായ തക്കം നോക്കി യുവതിയെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് മൊഴി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നചിത്രം കൈക്കലാക്കുകയായിരുന്നു.

യുവതി ഭർത്താവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയും കണ്ണനല്ലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇവരുടെ ചിത്രം പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.

മൂന്നാഴ്ച മുൻപ് പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസം വരുത്തിയതായി പറയുന്നു. യുവതി സിറ്റി പോലീസ് കമ്മിഷണർക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് കണ്ണനല്ലൂർ പോലീസ് കേസെടുത്തത്.

#cpm #former #local #committee #leader #case #money #extortion

Next TV

Related Stories
#attemptsuicide |വിഷം കഴിച്ച് യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് സ്റ്റേഷനിലെത്തി, ആശുപത്രിയിലേക്ക് മാറ്റി

May 15, 2024 10:27 PM

#attemptsuicide |വിഷം കഴിച്ച് യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് സ്റ്റേഷനിലെത്തി, ആശുപത്രിയിലേക്ക് മാറ്റി

ഗുരുതരാവസ്ഥയെ തുടർന്ന് ഇയാളെ ഉടൻ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്...

Read More >>
#rain |ഇത്തവണ നേരത്തെ! കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്, കേരളത്തിൽ കാലവർഷം മെയ് 31 ഓടെയെത്തും

May 15, 2024 09:55 PM

#rain |ഇത്തവണ നേരത്തെ! കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്, കേരളത്തിൽ കാലവർഷം മെയ് 31 ഓടെയെത്തും

തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി...

Read More >>
#arrest |പ്രണയം നടിച്ച് വശീകരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

May 15, 2024 09:40 PM

#arrest |പ്രണയം നടിച്ച് വശീകരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്‌സോ നിയമത്തിലേയും ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം ഇയാളെ...

Read More >>
#murdercase | കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

May 15, 2024 09:08 PM

#murdercase | കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

ആറാം അഡീഷണൽ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ...

Read More >>
#arrest |ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതികള്‍ പിടിയില്‍

May 15, 2024 09:07 PM

#arrest |ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതികള്‍ പിടിയില്‍

മെയ് നാലാം തീയതിയാണ് മാസ്‌ക് ധരിച്ചെത്തിയ അശ്വിനും അതുലും സ്റ്റാന്‍ഡില്‍ നിന്നും ലിനീഷിന്റെ ഓട്ടോയില്‍...

Read More >>
#leptospirosis |തലസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരണം

May 15, 2024 08:52 PM

#leptospirosis |തലസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരണം

കടുത്ത പനി ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories