#prisonescaped | സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി

#prisonescaped | സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി
Mar 29, 2024 12:33 PM | By Athira V

( www.truevisionnews.com ) സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ. വെനസ്വേലക്കാരനായ മാനുവൽ ലോറെൻസോ അവില അൽവാറാഡോ എന്ന 25 കാരനാണ് ജയിലിൽ നിന്നും സ്ത്രീവേഷം കെട്ടി ​ഗാർഡുകൾ നോക്കിനിൽക്കെത്തന്നെ പുറത്തുപോയത്. കവർച്ച, കൊലപാതകം എന്നിവയാണ് ഇയാളുടെ പേരിലുള്ള കുറ്റം. മാർച്ച് 13 -ന് സന്ദർശനസമയം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇയാൾ ജയിൽ ചാടിയത്.

പ്രാദേശിക പത്രമായ എൽ കാരബോബെനോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വി​ഗ്​ഗും സ്ത്രീകളുടെ വേഷവും ധരിച്ച മാനുവലിനെ തിരിച്ചറിയാൻ ജയിൽ ​ഗാർഡുകൾക്ക് പോലും കഴിഞ്ഞില്ല. അങ്ങനെ ​ഗാർഡുകളെ പറ്റിച്ചുകൊണ്ട് ഇയാൾ ജയിലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

ജയിലിലെ സിസിടിവി ദൃശ്യങ്ങളനുസരിച്ച് ഇയാൾ രക്ഷപ്പെടുന്നത് സ്ത്രീകളായ സന്ദർശകർക്കൊപ്പമാണ്. സന്ദർശനസമയം അവസാനിച്ചതിനാൽ നിരവധി സ്ത്രീകൾ അതുവഴി ജയിലിന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇവർക്കൊപ്പം സ്ത്രീവേഷത്തിൽ മാനുവലും പുറത്തേക്കിറങ്ങുകയായിരുന്നു.

സംഭവത്തോടെ നാല് ​ഗാർഡുകളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാനുവലിന്റെ കാമുകിയാണ് അയാളെ സ്ത്രീവേഷം കെട്ടാനും അവിടെ നിന്നും രക്ഷപ്പെടാനും സഹായിച്ചത്. അവൾക്ക് വേണ്ടിയും തിരച്ചിൽ നടക്കുന്നുണ്ട്. എന്നാൽ, രണ്ടുപേരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

എന്നാൽ, ഇത് ആദ്യമായിട്ടല്ല ഇങ്ങനെ പുരുഷ തടവുകാർ സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെടുന്നത്. സമാനമായ സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരാഗ്വേ സ്വദേശിയായ ഗോർഡിറ്റോ ലിൻഡോ, കറുത്ത വിഗ്ഗും മേക്കപ്പും സ്ത്രീകളുടെ വസ്ത്രങ്ങളും ധരിച്ച് ജയിലിൽ നിന്ന് മുൻവാതിലിലൂടെ തന്നെ പുറത്തിറങ്ങി രക്ഷപ്പെട്ടിട്ടുണ്ട്.

എന്നാൽ, രക്ഷപ്പെട്ട് മണിക്കൂറുകൾക്കകം അധികൃതർ ഇയാളെ പിടികൂടി എന്നതും വസ്തുതയാണ്. മറ്റൊരു സംഭവം ഫിലാഡൽഫിയയിലായിരുന്നു. ഇവിടെ കറക്ഷണൽ സെന്ററിൽ, നാസിർ ഗ്രാൻ്റ് എന്ന അന്തേവാസിയാണ് സ്ത്രീ വേഷം ധരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീയോടൊപ്പം യുഎസ് മാർഷൽ സർവീസ് ഗ്രാൻ്റിനെ അധികം വൈകാതെ തന്നെ പിടികൂടി.

#jail #inmate #disguised #woman #escapes #venezuela

Next TV

Related Stories
#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

Apr 28, 2024 07:55 PM

#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്....

Read More >>
#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

Apr 27, 2024 07:43 AM

#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

രാവിലെയാണു നൂറിലേറെ വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പലസ്തീൻ അനുകൂല ധർണ...

Read More >>
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
Top Stories