#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍

#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍
Mar 28, 2024 10:49 PM | By VIPIN P V

മേപ്പാടി: (truevisionnews.com) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരവും വഹിച്ച് പൊലീസും കോളനിവാസികളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട റിപ്പണ്‍ പരപ്പന്‍പാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘമെത്തി നിലമ്പൂര്‍ പോത്തുകല്ലില്‍ എത്തിച്ചത്.

തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് മിനിക്കും ഭര്‍ത്താവ് സുരേഷിനും നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

വിവരമറിഞ്ഞ് മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘം ഉള്‍ക്കാട്ടിലെത്തി ഗുരുതര പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശേഷം മിനിയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ശേഷം മൃതശരീരം ദുഷ്‌കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ച ശേഷം അവിടെ നിന്നും ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്നു.

ചെങ്കുത്തായി കിടക്കുന്ന മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്‌കരമായ സാഹചര്യത്തിലാണ് നിലമ്പൂര്‍ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ടുപോയത്.

മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ സിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, റഷീദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

#wildelephantattack: #Police #relatives #walked #through #forest #deadbody #young #woman

Next TV

Related Stories
#accident |  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;  48കാരിക്ക് ദാരുണാന്ത്യം

Apr 29, 2024 05:15 PM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 48കാരിക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു...

Read More >>
#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

Apr 29, 2024 04:54 PM

#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

ഏഴ് വര്‍ഷമായ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാറിന്റെ പ്രതിനിധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭരണനേട്ടം പറയാതെ വര്‍ഗീയത പറയുന്നത്...

Read More >>
#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

Apr 29, 2024 04:39 PM

#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്....

Read More >>
#MVGovindan | ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

Apr 29, 2024 04:16 PM

#MVGovindan | ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം...

Read More >>
#vsivankutty |   ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

Apr 29, 2024 04:14 PM

#vsivankutty | ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി...

Read More >>
#shobhasurendran |ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

Apr 29, 2024 03:59 PM

#shobhasurendran |ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

ബിജെപി പ്രവേശനം ലക്ഷ്യം വെച്ച് ഇപിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദവും ശോഭ സുരേന്ദ്രന്‍...

Read More >>
Top Stories