#vsivankutty | ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

#vsivankutty |   ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ
Apr 29, 2024 04:14 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) ‌സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി.

ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും.

സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്.

അത് മെയ് 15 വരെ നീട്ടും. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നി്ന്ന 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

#do #not #work #sun #12 #noon #3pm #action #against #employer #found #time #schedule #till #may #15

Next TV

Related Stories
#Investigation | ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി; അന്വേഷണം ആരംഭിച്ചു

May 16, 2024 10:16 PM

#Investigation | ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി; അന്വേഷണം ആരംഭിച്ചു

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട്...

Read More >>
#KeralaPolice | ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ

May 16, 2024 09:21 PM

#KeralaPolice | ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ

സംശയകരമായ ഇടപെടല്‍ നടത്തുന്നവരുടെ സൈബര്‍ ഇടങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം...

Read More >>
#kozhikodemedicalcollege | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

May 16, 2024 09:00 PM

#kozhikodemedicalcollege | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ...

Read More >>
#LokSabhaElection  |  ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

May 16, 2024 08:56 PM

#LokSabhaElection | ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്...

Read More >>
#assaulting | ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്; എസ്​.ഐക്ക് തടവും പിഴയും

May 16, 2024 08:53 PM

#assaulting | ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്; എസ്​.ഐക്ക് തടവും പിഴയും

പുലർച്ചെ ​ട്രെയിനിൽ എസ്.ഐയും സുഹൃത്തുക്കളും ഉറക്കെ സംസാരിച്ച് ശല്യമുണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്ത ഡോക്ട​റെ മർദിച്ചെന്നുമായിരുന്നു...

Read More >>
#kgmcta | 'അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം', ആത്മവീര്യം തകര്‍ക്കരുതെന്ന് കെജിഎംസിടിഎ

May 16, 2024 08:33 PM

#kgmcta | 'അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം', ആത്മവീര്യം തകര്‍ക്കരുതെന്ന് കെജിഎംസിടിഎ

മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ...

Read More >>
Top Stories