#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു
Mar 28, 2024 06:01 PM | By VIPIN P V

ചങ്ങനാശേരി:(truevisionnews.com) ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു.

ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ജയനാണു പരുക്കേറ്റത്.

ബുധനാഴ്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയെത്തിയതാണ്.

രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി.

പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു. ഇതു പൊലീസ് ഉദ്യോഗസ്‌ഥർ തടഞ്ഞു. രമേശിനെ കോടതിയിൽനിന്നു പുറത്താക്കി.

വൈകിട്ട് കയ്യിൽ കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.

ഈ ശ്രമം തടയുന്നതിനിടെയാണ് ജയനു പരുക്കേറ്റത്. ഉടൻ തന്നെ മറ്റ് പൊലീസുകാർ രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ചങ്ങനാശേരി പൊലീസ് എത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

#Struggle #push #judge #chambers; #policeofficer#stopped #cut

Next TV

Related Stories
#attack | പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

Apr 28, 2024 02:56 PM

#attack | പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

വീട്ടു വളപ്പിൽ നാട്ടിയിരുന്ന സ്ഥാനാർഥിയുടെ പ്രചാരണ സാമഗ്രികളും...

Read More >>
#bombblast |  പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

Apr 28, 2024 02:41 PM

#bombblast | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

തുടർച്ചയായി രണ്ടാം തവണയാണ് റഫീക്കിന്റെ വീടിന് നേരെ ബോംബേറ്...

Read More >>
#seaattack |കള്ളക്കടൽ പ്രതിഭാസം: ഭീമൻ തിരമാലകൾക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിലെ കുളിയും ഒഴിവാക്കുക

Apr 28, 2024 02:33 PM

#seaattack |കള്ളക്കടൽ പ്രതിഭാസം: ഭീമൻ തിരമാലകൾക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിലെ കുളിയും ഒഴിവാക്കുക

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
#temperature | മഞ്ഞ അലർട്ട്; സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 28, 2024 02:10 PM

#temperature | മഞ്ഞ അലർട്ട്; സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത...

Read More >>
#death |ജില്ലാ ജയിലില്‍ ജോലിക്കിടെ അസി. സൂപ്രണ്ട് മരിച്ച നിലയിൽ

Apr 28, 2024 01:55 PM

#death |ജില്ലാ ജയിലില്‍ ജോലിക്കിടെ അസി. സൂപ്രണ്ട് മരിച്ച നിലയിൽ

ഓഫിസിലെ മുറിയിൽ വീണു കിടക്കുന്ന...

Read More >>
Top Stories