(www.truevisionnews.com)എറണാകുളം, ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിൽ വാർഡന് സസ്പെൻഷൻ. സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ ജയിലിനുള്ളിൽ വെച്ച് തന്നെ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചതായും ഒപ്പം തന്നെ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ലഹരി ഉപയോഗിച്ചുവെന്ന കണ്ടെത്തൽ. ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ആഭ്യന്തരവകുപ്പിന് കൈമാറിയതിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്.
.gif)

ഷിറാസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. നിരവധി ക്രിമിനൽ കേസിലെ പ്രതികളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി. ലഹരി വസ്തു ഉപയോഗിക്കുകമാത്രമല്ല അത് കടത്തികൊണ്ടുവന്ന് തടവുകാർക്ക് വിതരണം ചെയ്യുകയും ചെയ്തു. മാസങ്ങളായി രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻ കുറ്റം ചെയ്തിട്ടുണ്ടെന്ന കണ്ടെത്തൽ.
Jail warden suspended for using drugs inside Ernakulam sub-jail
