കോഴിക്കോട്: ( www.truevisionnews.com ) വടകര - തലശ്ശേരി മേഖലയിൽ പൊതുജനത്തെ പെരുവഴിയിലാക്കി സ്വകാര്യ ബസ്സുകളുടെ മിന്നൽ സമരം നാലാം ദിവസം പിന്നിട്ടു. ബസ് സർവ്വീസ് പൂർണമായും സ്തംഭിപ്പിച്ച സമരക്കാർ ചിലയിടങ്ങളിൽ സർവ്വീസ് നടത്താനെത്തിയ ബസ്സുകളെയും ടാക്സി സർവ്വീസുകളെയും തടഞ്ഞു.
.gif)

ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികളുടെ വാട്സ് ആപ്പ് ആഹ്വാന സമരത്തിന് മുമ്പിൽ നോക്കു കുത്തികളായി സർക്കാർ -പൊലീസ് അധികൃതരും മോട്ടോർ തൊഴിലാളി സംഘടനകളും. വാട്സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ കർശ്ശന നടപടി ഉണ്ടായ കേരളത്തിൽ, ഔദ്യോഗിക നേതൃത്വം ഇല്ലാതെ ചിലർ വാട്സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത അനിശ്ചിത കാല പണിമുടക്ക് സമരത്തെ അധികാരികൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്നതെന്തേ? എന്ന ചോദ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
നാദാപുരം - തലശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച സംഭവം അപലപനീയം തന്നെയാണ്. ആയുധങ്ങൾ ഉപയോഗിക്കാതെ കൈ കൊണ്ടുള്ള മർദ്ദനമായിട്ടു പോലും അക്രമത്തിൽ പങ്കെടുത്ത ഏഴ് പ്രതികൾക്ക് എതിരെ വധശ്രമം ഉൾപ്പെടെ ഒൻപത് ഗുരുതര വകുപ്പുകൾ ചേർത്താണ് ചൊക്ലി പൊലീസ് കേസെടുത്തത്.
ഇതിൽ രണ്ട് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുഖ്യ പ്രതികൾക്കായി ശക്തമായ തിരച്ചിൽ പൊലീസ് നടത്തുന്നുമുണ്ട്. സംഭവത്തെ പൊലീസ് ഗൗരവത്തിൽ തന്നെയാണ് കണ്ടത് എന്ന സൂചനയാണ് ഇത്. പൊലീസ് നടപടി ശക്തമാണെന്നും പൊതുജനങ്ങൾ അക്രമത്തെ അപലപിക്കുന്നതായും തിരിച്ചറിഞ്ഞ മോട്ടോർ തൊഴിലാളി സംഘടനകളും ബസ് ഉടമകളും സമരം അവസാനിപ്പിക്കാൻ തൊഴിലാളികളോട് അഭ്യത്ഥിച്ചു.
ഉന്നത പൊലീസ് അധികൃതർ തൊഴിലാളി സംഘടനാ നേതാക്കളുമായി ഒന്നിൽ കൂടുതൽ തവണ ചർച്ച നടത്തി മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പ് നൽകി. എന്നാൽ മുഴുവൻ പ്രതകളെയും അറസ്റ്റ് ചെയ്യും വരെ ബസ്സുകൾ ഓടിക്കാൻ അനുവദിക്കില്ലെന്ന വാശിയാണ് ഒരു വിഭാഗം തൊഴിലാളികൾ വെച്ചു പുലർത്തുന്നത്. ഇവർ വാട്സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരമാണ് ഇപ്പോൾ വിദ്യാർഥികൾക്കും സാധാരണക്കാരായ യാത്രക്കാർക്കും ദുരിതമായത്.
നാഥനില്ലാ സമരത്തിൽ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ബസ് തൊഴിലാളികളുടെയും സ്ഥിതി ദയനീയമാണ്. സമരത്തിൽ പങ്കെടുക്കാതവരെ ഒറ്റപ്പെടുത്തുമെന്ന ഭയമാണ് ഇവർക്ക്. സാധാരണക്കാരായ ബസ് ഉടമകളുടെയും നില പരിതാപമാണ്. ദിവസങ്ങളായി തുടരുന്ന സമരം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവർക്കുണ്ടാക്കുന്നത്.
കെഎസ്ആർടിസി അധിക സർവ്വീസും ടാക്സി ഓട്ടോ - ജീപ്പ് സർവ്വീസുകളുമാണ് യാത്രക്കാർക്ക് തെല്ലൊരാശ്വാസം പകരുന്നത്.
Public on the highway WhatsApp protesters threaten to disrupt bus services Authorities and labor organizations are on the lookout
