'കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി'; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

'കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി'; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
Jul 21, 2025 06:51 PM | By Jain Rosviya

ദില്ലി: (truevisionnews.com) അന്തരിച്ച കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന കേരളത്തിൻ്റെ പ്രിയ നേതാവ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ മരിച്ചത് ഇന്ന് വൈകിട്ട് 3.20 ന്. രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്കും കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.

കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെയാളായ അദ്ദേഹം 11 വർഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1964ൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളാണ്.

1985 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചു. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായി. പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെ ജനകീയനായി. 2016 മുതൽ 2020 വരെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനായിരുന്നു. ഇതിനിടെ പക്ഷാഘാതം സംഭവിച്ചതോടെ 2020ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

Prime Minister narendra modi expresses grief over on vs achuthanandan demise

Next TV

Related Stories
സഖാവിനരികിൽ അന്ത്യവിശ്രമം; വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ ചുടുകാടിലേക്ക്

Jul 22, 2025 11:18 PM

സഖാവിനരികിൽ അന്ത്യവിശ്രമം; വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ ചുടുകാടിലേക്ക്

വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ...

Read More >>
വിഎസ് മജീഷ്യനായപ്പോൾ; ജനക്കൂട്ടത്തിന് കാണിച്ച മാന്ത്രിക പ്രകടനം ഇന്നും മറക്കാതെ വടകരക്കാർ

Jul 22, 2025 10:50 PM

വിഎസ് മജീഷ്യനായപ്പോൾ; ജനക്കൂട്ടത്തിന് കാണിച്ച മാന്ത്രിക പ്രകടനം ഇന്നും മറക്കാതെ വടകരക്കാർ

ജനക്കൂട്ടത്തിന് കാണിച്ച മന്ത്രിക പ്രകടനം ഇന്നും മറക്കാതെ...

Read More >>
നഷ്ടമായത് കാവലാളിന്റെ കരുതൽ; വി എസിന്റെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ സംഘം

Jul 22, 2025 10:36 PM

നഷ്ടമായത് കാവലാളിന്റെ കരുതൽ; വി എസിന്റെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ സംഘം

ആലപ്പുഴയിലെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ...

Read More >>
മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി മുദ്രാവാക്യം വിളി; ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറെടുത്തൊരു വിലാപയാത്ര

Jul 22, 2025 08:52 PM

മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി മുദ്രാവാക്യം വിളി; ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറെടുത്തൊരു വിലാപയാത്ര

വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ആറ് കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍ സമയമാണ്....

Read More >>
അവസാനമായി ഒരു നോക്ക് കാണാന്‍; വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം സജ്ജം

Jul 22, 2025 08:33 PM

അവസാനമായി ഒരു നോക്ക് കാണാന്‍; വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം സജ്ജം

വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം...

Read More >>
 എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

Jul 22, 2025 07:47 PM

എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാര്യവട്ടം കഴിഞ്ഞ് കഴക്കൂട്ടത്തേക്ക്...

Read More >>
Top Stories

//Truevisionall