മറ്റത്തൂര്‍ (തൃശ്ശൂര്‍):( www.truevisionnews.com ) ഗോവയിലേക്ക് ബന്ധുക്കള്‍ക്കൊപ്പം പുറപ്പെട്ട തൃശ്ശൂര്‍ സ്വദേശി തീവണ്ടിയില്‍നിന്ന് വീണ് മരിച്ചനിലയില്‍. കൊടുങ്ങപാറേക്കാടന്‍ ബേബി തോമസ് (56)നെ യാണ് കര്‍ണാടകയിലെ കാര്‍വാറില്‍ തീവണ്ടിയില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബന്ധുക്കള്‍ക്കും മക്കള്‍ക്കുമൊപ്പം ഗോവയിലുള്ള മറ്റൊരു ബന്ധുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ബേബി
ഗോവയില്‍ ഇറങ്ങാറായപ്പോൾ സ്റ്റോപ്പിൽ ബേബിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ ബേബിയുടെ ഫോണിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തത് റെയില്‍വേ പോലീസ് ആയിരുന്നു. തുടർന്നാണ് മരണവിവരം അറിഞ്ഞത്. കുവൈത്തില്‍ നഴ്‌സാണ് ബേബിയുടെ ഭാര്യ ജാസ്മിന്‍. മക്കള്‍ എല്‍റോയ്, എറിക്.
Fifty-year-old man dies after falling from train while leaving for Goa with relatives
