ദില്ലി : ( www.truevisionnews.com ) നിമിഷ പ്രിയ മോചനവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ആക്ഷൻ കൗൺസിൽ. ചർച്ചകൾക്കായി 6 അംഗ സമിതിയെ രൂപീകരിക്കണമെന്നും ആക്ഷൻ കൗൺസിൽ. ആക്ഷൻ കൗൺസിളിൽ നിന്നും ഭാരവാഹികളായ കുഞ്ഞമ്മദ്, അഡ്വ. സുഭാഷ് ചന്ദ്രൻ എന്നിവരെ നിർദേശിക്കും.
രണ്ട് മർകസ് പ്രതിനിധികളെയും നിർദ്ദേശിച്ചു. കേന്ദ്ര സർക്കാർ നിയോഗിക്കുന്ന 2 ഉദ്യോഗസ്ഥരും സമിതിയിൽ അംഗമാകണമെന്നാണ് കൗൺസിലിന്റെ ആവശ്യം. നിർദേശം ഇന്ന് സുപ്രീം കോടതിയിൽ അറിയിക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
.gif)

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കയ്യൊഴിഞ്ഞ നിലപാടായിരുന്നു കേന്ദ്രതിന്റേത്. കേസിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. അതേസമയം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിർണായക ഇടപെടൽ വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
Action Council demands six-member diplomatic team be appointed to secure Nimishapriya release
