അതിതീവ്ര മഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jul 17, 2025 07:55 PM | By VIPIN P V

വയനാട്: ( www.truevisionnews.com ) കനത്ത മഴയെ തുടർന്ന് വയനാ‌‌‌ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ നാളെ (ജൂലൈ 18) റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വെള്ളിയാഴ്ച അവധിയായിരിക്കും.

പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ കുറിപ്പിൽ പറഞ്ഞു.

അതേസമയം കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്നാണ് അറിയിച്ചിരിക്കുന്നത്.

നാളെയും തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണെന്നും കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.

Educational institutions in this district to remain closed tomorrow

Next TV

Related Stories
തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 18, 2025 09:27 PM

തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:13 PM

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

Jul 18, 2025 09:04 PM

ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി...

Read More >>
കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 18, 2025 08:57 PM

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം ...

Read More >>
കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 07:49 PM

കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്...

Read More >>
അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

Jul 18, 2025 07:46 PM

അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍...

Read More >>
Top Stories

//Truevisionall