അതീവ ദുഃഖകരം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

അതീവ ദുഃഖകരം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി
Jul 17, 2025 11:47 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് ഷോക്കേറ്റ് മരിച്ചത്.

സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Student dies of shock at school in Kollam Education Minister seeks urgent report

Next TV

Related Stories
അവധിയുണ്ടേ....! വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

Jul 19, 2025 06:23 AM

അവധിയുണ്ടേ....! വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്...

Read More >>
മകനെ ഒരു നോക്ക് കാണാൻ അമ്മ എത്തും; കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്

Jul 19, 2025 06:17 AM

മകനെ ഒരു നോക്ക് കാണാൻ അമ്മ എത്തും; കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്...

Read More >>
തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Jul 19, 2025 05:59 AM

തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

Jul 18, 2025 10:52 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക്...

Read More >>
വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jul 18, 2025 10:27 PM

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

Read More >>
നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു

Jul 18, 2025 10:06 PM

നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു

നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം,ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു...

Read More >>
Top Stories

//Truevisionall