ഭർത്താവിനെ കേൾക്കണം; വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി

ഭർത്താവിനെ കേൾക്കണം; വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി
Jul 16, 2025 03:01 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി. കൂടാതെ മൃതദേഹത്തിന് നിയമപരമായ അവകാശം ഭർത്താവിനല്ലേയെന്നും കോടതി ആരാഞ്ഞു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജി പരി​ഗണിക്കവേയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

കുടുംബം നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നതെല്ലാം ആരോപണങ്ങൾ അല്ലേയെന്നും മൃതദേഹം ഷാർജയിൽ സംസ്കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. മൃതദേഹത്തിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്നും ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കോടതിക്ക് എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിടാൻ കഴിയുക എന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.

കൊല്ലം സ്വദേശിനിയായ വിപ‌ഞ്ചികയും കു‍ഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഹർജി നൽകിയിരിക്കുന്നത്. ഭർത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാത്തതെന്നും ഹർജിയിലുണ്ട്.

High Court asks why Vipanchika and her child's mysterious death should be brought back home

Next TV

Related Stories
തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 18, 2025 09:27 PM

തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:13 PM

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

Jul 18, 2025 09:04 PM

ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി...

Read More >>
കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 18, 2025 08:57 PM

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം ...

Read More >>
കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 07:49 PM

കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്...

Read More >>
അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

Jul 18, 2025 07:46 PM

അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍...

Read More >>
Top Stories

//Truevisionall