സര്‍വകലാശാല ആസ്ഥാനം 'സമര മുഖം'; അകത്തും പുറത്തും സംഘര്‍ഷം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍

സര്‍വകലാശാല ആസ്ഥാനം 'സമര മുഖം'; അകത്തും പുറത്തും സംഘര്‍ഷം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍
Jul 10, 2025 12:32 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകള്‍. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റി.

പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. രാവിലെ 11 മണിയോടെ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍കലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. അദ്ദേഹം ഓഫീസിനുള്ളില്‍ കയറിയിട്ടില്ല എന്നാണ് വിവരം. താല്‍കാലികമായി രജിസ്ട്രാറുടെ ചുമതലയേല്‍ക്കാൻ താൽക്കാലിക വിസി സിസ തോമസ് നിയോഗിച്ച മിനി കാപ്പന്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. മിനിയും യൂണിവേഴ്‌സിറ്റിക്കുള്ളില്‍ തന്നെയാണ് ഉള്ളത്. ഇവര്‍ ഇന്നു ചുമതല ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഈ സമയത്താണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പിന്നാലെ, അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിനെയും പോലീസ് വാഹനങ്ങളെയും ആക്രമിച്ചു. നിലവില്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ് ഇവര്‍. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഗവര്‍ണറുടെ വസതിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വിവരം.

dyfi aisf-protest at kerala university thiruvananthapuram

Next TV

Related Stories
നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

Jul 10, 2025 07:08 PM

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും...

Read More >>
പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

Jul 10, 2025 07:00 PM

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ;...

Read More >>
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
Top Stories

GCC News

//Truevisionall