ആളിക്കത്തി പ്രതിഷേധം: മന്ത്രി വീണ ജോ‍ർജിനെതിരെയുള്ള മാർച്ചുകളിൽ സംഘർഷം, സംഘർഷഭൂമിയായി തലസ്ഥാനം

ആളിക്കത്തി പ്രതിഷേധം: മന്ത്രി വീണ ജോ‍ർജിനെതിരെയുള്ള മാർച്ചുകളിൽ സംഘർഷം, സംഘർഷഭൂമിയായി തലസ്ഥാനം
Jul 5, 2025 01:26 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോ​ഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം.  തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ചിൽ സംഘർഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

ലാത്തിവീശിയതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നിലവിൽ തലസ്ഥാനം സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നിൽ പ്രവർത്തകർ വീണ്ടും സംഘടിക്കുകയാണ്. നിലവിൽ വനിതാ പ്രവർത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.

പൊലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസ് കോമ്പൗണ്ടിൽ കയറിയതിനെ തുടർന്ന് വീണ്ടും ജലപീരങ്കി പ്രയോ​ഗിച്ചു. തുടർന്ന് പ്രവർത്തകർ കണ്ണൂർ- തളിപ്പറമ്പ് ദേശീയ പാത ഉപരോധിക്കുകയാണ്. സംഘർഷത്തിൽ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു.

Protests against Health Minister Veena George are intensifying in the state

Next TV

Related Stories
വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

Jul 13, 2025 10:45 PM

വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

വയനാട് പടിഞ്ഞാറത്തറയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കവേ 19കാരൻ...

Read More >>
ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

Jul 13, 2025 10:22 PM

ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

തിരുവല്ലത്ത് വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

Jul 13, 2025 10:17 PM

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം...

Read More >>
കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

Jul 13, 2025 10:03 PM

കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ്...

Read More >>
വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

Jul 13, 2025 09:35 PM

വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ...

Read More >>
അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

Jul 13, 2025 09:09 PM

അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി...

Read More >>
Top Stories

//Truevisionall