യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..ജൂലായ് എട്ടിന് സൂചനാപണിമുടക്ക്; 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..ജൂലായ് എട്ടിന് സൂചനാപണിമുടക്ക്; 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
Jul 3, 2025 10:15 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് . വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും നടത്താന്‍ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതി തീരുമാനിച്ചു.

പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കുശേഷവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലാത്തതിനാലാണ് പണിമുടക്കിനിറങ്ങുന്നതെന്ന് ബസ്സുടമകള്‍ പറഞ്ഞു. ഗതാഗതവകുപ്പിന്റെ അശാസ്ത്രീയനയം കാരണം പതിനഞ്ചു വര്‍ഷംമുമ്പ് സംസ്ഥാനത്ത് 34,000 സ്വകാര്യബസുകള്‍ ഉണ്ടായിരുന്നത് നിലവില്‍ 8000 ത്തില്‍ താഴെയായി ചുരുങ്ങിയെന്നും ബസ്സുടമകള്‍ പറഞ്ഞു.

സമിതി ജില്ലാ ചെയര്‍മാന്‍ കെ.ടി. വാസുദേവന്‍ അധ്യക്ഷനായി. കണ്‍വീനര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.കെ. ബീരാന്‍കോയ, വൈസ് പ്രസിഡന്റ് എം. തുളസീദാസ്, സംയുക്തസമിതി നേതാക്കളായഇ. റിനിഷ്, എം.എസ്. സാജു, സി.കെ. അബ്ദുറഹിമാന്‍, എന്‍.വി. അബ്ദുല്‍ സത്താര്‍, രഞ്ജിത്ത് സൗപര്‍ണിക, ബാബു യുണൈറ്റഡ്, മനോജ് കൊയിലാണ്ടി, പ്രദീപന്‍, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

kerala private bus strike july 8th

Next TV

Related Stories
തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Jul 19, 2025 05:59 AM

തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

Jul 18, 2025 10:52 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക്...

Read More >>
വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jul 18, 2025 10:27 PM

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

Read More >>
നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു

Jul 18, 2025 10:06 PM

നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു

നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം,ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു...

Read More >>
തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 18, 2025 09:27 PM

തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:13 PM

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
Top Stories

//Truevisionall