കൊല്ലം: ( www.truevisionnews.com ) കൊല്ലം കടയ്ക്കലിൽ 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. കോഴിയിറച്ചി കൊല്ലത്തെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഉൾപ്പെടെ വിൽപ്പനയ്ക്ക് എത്തിച്ചതാണ്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് കോഴിയിറച്ചി കുഴിച്ചു മൂടി.
വാഹന പരിശോധനയ്ക്കിടെയാണ് ഓട്ടോയിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരിക്കുന്ന ഇറച്ചി പൊലീസ് കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ആരോഗ്യ വിഭാഗം ഉഗ്യാഗസ്ഥരെത്തി പരിശോധന നടത്തിയതോടെയാണ് ദിവസങ്ങളോളം പഴകിയ ഇറച്ചിയാണ് വിൽപ്പനയ്ക്ക് എത്തിച്ചതെന്ന് മനസിലാകുന്നത്. കോഴിയിറച്ചി നേമത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് വിവരം.
Locals seize stale meat buried and sold hotels
