കൂട്ടുകാരന്റെ പിറന്നാൾ സമ്മാനം പൊല്ലാപ്പായി .....; നാടൻ ബോംബ് എറിഞ്ഞുപൊട്ടിച്ച യുവാവ് അറസ്റ്റിൽ

കൂട്ടുകാരന്റെ പിറന്നാൾ  സമ്മാനം പൊല്ലാപ്പായി .....; നാടൻ ബോംബ് എറിഞ്ഞുപൊട്ടിച്ച യുവാവ് അറസ്റ്റിൽ
Jun 22, 2025 08:30 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com) ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായി നൽകിയ നാടൻ ബോംബ് എറിഞ്ഞുപൊട്ടിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈക്കടുത്ത ചെങ്കൽപ്പെട്ട് ടൗണിൽ താമസിക്കുന്ന ദീപക് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദീപകിന്റെ ജന്മദിനം വീട്ടിൽ ആഘോഷിക്കുകയായിരുന്നു.

കെയ്ക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടൻബോംബ് ദീപക്കിന് പിറന്നാൾസമ്മാനമായി നൽകി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നിൽവെച്ചുതന്നെ ബോംബ് എറിഞ്ഞുപൊട്ടിച്ചെങ്കിലും അപായമൊന്നുമുണ്ടായില്ല.

ഇതിന്റെ ദൃശ്യങ്ങൾ ദീപക്കും സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതുകണ്ട ഏതോ വ്യക്തി ദൃശ്യം പോലീസിന് കൈമാറി നടപടിക്കാവശ്യപ്പെടുകയായിരുന്നു.



Youth arrested throwing homemade bomb

Next TV

Related Stories
ഇതെന്ത് ആചാരം; പെണ്‍കുട്ടി ജാതി മാറി വിവാഹം കഴിച്ചു; പിന്നാലെ ആദിവാസി കുടുംബത്തിലെ 40 പുരുഷന്‍മാരുടെ തല മൊട്ടയടിപ്പിച്ചു

Jun 22, 2025 04:21 PM

ഇതെന്ത് ആചാരം; പെണ്‍കുട്ടി ജാതി മാറി വിവാഹം കഴിച്ചു; പിന്നാലെ ആദിവാസി കുടുംബത്തിലെ 40 പുരുഷന്‍മാരുടെ തല മൊട്ടയടിപ്പിച്ചു

ജാതി മാറി വിവാഹം കഴിച്ചതിന് ആദിവാസി കുടുംബത്തിലെ 40 പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല...

Read More >>
നിര്‍ണ്ണായക വഴിതിരിവ്; പഹല്‍ഗാം ഭീകരാക്രമണത്തിൽ ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ പിടിയില്‍

Jun 22, 2025 01:04 PM

നിര്‍ണ്ണായക വഴിതിരിവ്; പഹല്‍ഗാം ഭീകരാക്രമണത്തിൽ ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ പിടിയില്‍

പഹല്‍ഗാം ഭീകരാക്രമണം, ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍...

Read More >>
Top Stories