സ്വന്തം ചോരയെയും കൊന്നുകളഞ്ഞല്ലോ....! ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

സ്വന്തം ചോരയെയും കൊന്നുകളഞ്ഞല്ലോ....! ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Jun 20, 2025 11:33 AM | By Susmitha Surendran

(truevisionnews.com) ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയല്‍ക്കാര്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അടഞ്ഞ് കിടന്ന വീട് തുറന്നപ്പോഴാണ് മരണവിവരം ലോകം അറിയുന്നത്. കര്‍ണാടകയിലെ ബഡഗുന്‍ഡി ഗ്രാമത്തിലാണ് സംഭവം.

തിമ്മപ്പ മുല്യയാണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഗാര്‍ഹികമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

ബഡാഗുണ്ടി സ്വദേശിയായ ജയന്തിയും മിട്ടമജലു നിവാസിയായ തിമ്മപ്പയും വിവാഹിതരായിട്ട് പതിനഞ്ച് വര്‍ഷമായി. ഗര്‍ഭിണിയായ ജയന്തിയുടെ ഗര്‍ഭകാല ചടങ്ങുകള്‍ ജൂലായ രണ്ടിന് നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം.



husband committed suicide after strangling his pregnant wife.

Next TV

Related Stories
പിന്നെ ഞാൻ എന്തിനാ ഇവിടെ...! കാമുകനെ കാണാൻപോയ ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്, ഗുരുതര പരിക്ക്

Jun 19, 2025 11:48 AM

പിന്നെ ഞാൻ എന്തിനാ ഇവിടെ...! കാമുകനെ കാണാൻപോയ ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്, ഗുരുതര പരിക്ക്

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച്...

Read More >>
അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Jun 18, 2025 10:45 PM

അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന്...

Read More >>
 'ജന്മദിനം ആഘോഷിക്കാൻ പണമില്ല'; കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്നു, ഏഴ് പേർ പിടിയിൽ

Jun 18, 2025 08:14 AM

'ജന്മദിനം ആഘോഷിക്കാൻ പണമില്ല'; കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്നു, ഏഴ് പേർ പിടിയിൽ

കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്ന ഏഴ് പേർ പിടിയിൽ...

Read More >>
Top Stories










Entertainment News