തളിപ്പറമ്പിൽ കഞ്ചാവ് കേസിലെ പ്രതി സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ

തളിപ്പറമ്പിൽ  കഞ്ചാവ് കേസിലെ  പ്രതി സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ
Jun 18, 2025 06:47 PM | By Susmitha Surendran

തളിപ്പറമ്പ്: (truevisionnews.com) കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍(35) ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്തോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഇയാളെ ഫാനില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഒരാഴ്ച്ച മുമ്പാണ് ഇയാള്‍ ഹോസ്റ്റല്‍ മെസ്സില്‍ കുക്കായി ജോലിക്ക് ചേര്‍ന്നത്. കര്‍ണാടകയിലെ മംഗളൂരുവില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായിരുന്നു ഷിഹാബുദ്ദീനെന്ന് പോലീസ് പറഞ്ഞു.

പച്ചക്കറി വില്‍പ്പനക്കിടയില്‍ കഞ്ചാവ് കടത്തിയതിന് പോലീസ് പിടികൂടി ഏറെക്കാലം ജയിലിലായിരുന്നു ഇയാള്‍. ഈ കേസില്‍ നാളെ വിധി വരാനിരിക്കെയാണ് ഷിഹാബുദ്ദീന്‍ തൂങ്ങിമരിച്ചത്.

Ganja case accused found hanging Sarsayid College hostel

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories










Entertainment News