ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു, അധ്യാപകന് ദാരുണാന്ത്യം

 ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു, അധ്യാപകന് ദാരുണാന്ത്യം
Jun 18, 2025 06:33 AM | By Susmitha Surendran

അടിമാലി: (truevisionnews.com) ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലി റോഡില്‍ കാരിക്കണ്ടം സ്വദേശി പൗലോസ് (70) ആണ് മരിച്ചത്. കൊച്ചി-ധനുഷ്‌കോടി 85 ദേശീയപാതയില്‍ നേര്യമംഗലം പാലത്തിനു സമീപം കാഞ്ഞിരവേലി ജംഗ്ഷനിലാണ് സംഭവം. ദേശീയ പാതയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കാല്‍നട യാത്രക്കാരന്‍റെ ദേഹത്ത് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പണി നടക്കുന്ന നേര്യമംഗലം പാലത്തിന് സമീപം അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം .

അമിത വേഗത്തില്‍ എത്തിയ പിക്കപ് വാന്‍, റോങ് സൈഡ് കയറി, റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ച ശേഷം, സമീപം ഉണ്ടായിരുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ബോര്‍ഡും തകര്‍ത്ത് ഒരു വൈദ്യുത പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൗലോസിനെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. അടിമാലി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ മേഖലയില്‍ അധ്യാപകനായിരുന്നു പൗലോസ്.



elderly pedestrian tragically killed after being hit pickup van lost control national highway.

Next TV

Related Stories
ബോധം പോയി തുടങ്ങിയോ? ഇലക്ട്രിക്ക് സ്കൂട്ടറിന് 'വിചിത്ര പിഴ' ചുമത്തി മംഗലപുരം പൊലീസ്

Jun 18, 2025 11:05 AM

ബോധം പോയി തുടങ്ങിയോ? ഇലക്ട്രിക്ക് സ്കൂട്ടറിന് 'വിചിത്ര പിഴ' ചുമത്തി മംഗലപുരം പൊലീസ്

കൊല്ലം സ്വദേശിയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് പിഴ ചുമത്തി...

Read More >>
കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

Jun 18, 2025 10:47 AM

കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു....

Read More >>
ഉറക്കത്തിൽ നിന്ന് ഉണർന്നു ...;  സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

Jun 18, 2025 10:17 AM

ഉറക്കത്തിൽ നിന്ന് ഉണർന്നു ...; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും...

Read More >>
കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി

Jun 18, 2025 07:22 AM

കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി

കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ...

Read More >>
Top Stories










Entertainment News