വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം; ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല അറുത്തെടുത്തു

വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം; ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല അറുത്തെടുത്തു
Jun 17, 2025 05:18 PM | By VIPIN P V

ഇടുക്കി: (www.truevisionnews.com) ഇടുക്കി ചിത്തിരപുറത്ത് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം. ഡോബിപാലം ദയാഭവൻ ശകുന്തളയുടെ കഴുത്തിനാണ് കുത്തേറ്റത്. ബഹളം കേട്ട് വന്ന പേരക്കുട്ടിയുടെ ചെവിയിലും മോഷ്ടാവ് കത്തികൊണ്ട് പരിക്കേൽപ്പിച്ചു. ഉറങ്ങിക്കിടന്ന ശകുന്തളയുടെ കഴുത്തിൽ നിന്ന് രണ്ടര പവന്റെ മാല അറത്തുമാറ്റി.

രണ്ടാമത്തെ മാല അറുത്തെടുക്കുന്നതിനിടയിൽ ഉണർന്നപ്പോൾ കഴുത്തിനു കുത്തുകയായിരുന്നു. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ സമീപവാസികൾ പരിക്കേറ്റ ശകുന്തളയെയും പേരക്കുട്ടിയെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം പതിവായിട്ടുള്ള ഒരു പ്രദേശം കൂടിയാണിത്.

Robbery by stabbing family members Necklace cut from sleeping housewife's neck

Next TV

Related Stories
ഇടുക്കിയിൽ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Jun 13, 2025 04:29 PM

ഇടുക്കിയിൽ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു....

Read More >>
ജില്ലയ്ക്ക് പുറത്ത് സമ്മേളനങ്ങളില്‍ പങ്കെടുക്കരുത്; എസ് ബിജിമോൾക്ക് സി.പി.ഐ വിലക്ക്

Jun 11, 2025 02:38 PM

ജില്ലയ്ക്ക് പുറത്ത് സമ്മേളനങ്ങളില്‍ പങ്കെടുക്കരുത്; എസ് ബിജിമോൾക്ക് സി.പി.ഐ വിലക്ക്

സി.പി.ഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന...

Read More >>
 ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ പെരിയാറിലേക്ക് മാറ്റി; പേവിഷബാധ വാക്‌സിൻ നൽകിയ ശേഷം തുറന്നുവിടും

Jun 8, 2025 05:07 PM

ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ പെരിയാറിലേക്ക് മാറ്റി; പേവിഷബാധ വാക്‌സിൻ നൽകിയ ശേഷം തുറന്നുവിടും

ഇടുക്കിയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക്...

Read More >>
സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, പാറയിൽ തങ്ങിനിന്ന് യുവാവ്; വലിച്ച് കയറ്റി നാട്ടുകാർ

Jun 8, 2025 11:12 AM

സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, പാറയിൽ തങ്ങിനിന്ന് യുവാവ്; വലിച്ച് കയറ്റി നാട്ടുകാർ

വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി...

Read More >>
Top Stories