ഇനി ചുരത്തിൽ പോകാം ...; താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ഇനി ചുരത്തിൽ പോകാം ...; താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
Jun 17, 2025 12:40 PM | By Susmitha Surendran

താമരശ്ശേരി: (truevisionnews.com) കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് ചുരത്തിലെ എട്ടാം വളവിനും ഒന്‍പതാം വളവിനും ഇടയില്‍ ഒരു വലിയ മരം അപകടാവസ്ഥയില്‍ കണ്ടെത്തിയത്.

മരത്തിന്റെ ചുവട്ടില്‍നിന്ന് മണ്ണ് ഉള്‍പ്പെടെ അടര്‍ന്ന് മാറാന്‍ തുടങ്ങിയതോടെയാണ് ഇത് മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. വനം വകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചുരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ രാവിലെ ചൊവ്വാഴ്ച രാവിലെ 9.45 ന് ആരംഭിച്ച മരംമുറിക്കല്‍ 11.30 ഓടെ പൂര്‍ത്തിയാക്കി.

മരം മുറിക്കുന്ന സമയത്ത് ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചെങ്കിലും മരം മുറിച്ച് നീക്കിയ ശേഷം ഒരു വശത്തുകൂടിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.



Dangerous tree cut down Thamarassery Pass traffic partially restored

Next TV

Related Stories
കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

Jun 17, 2025 09:57 PM

കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍...

Read More >>
 സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 17, 2025 09:08 PM

സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

Jun 17, 2025 08:32 PM

റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

കുറുവിലങ്ങാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി....

Read More >>
സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

Jun 17, 2025 08:24 PM

സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി....

Read More >>
Top Stories