അതിതീവ്ര മഴ; കാസർകോട് സിപിഎം ബ്രാ‍ഞ്ച് ഓഫിസ് തകർന്നു വീണു

അതിതീവ്ര മഴ; കാസർകോട് സിപിഎം ബ്രാ‍ഞ്ച് ഓഫിസ് തകർന്നു വീണു
Jun 17, 2025 12:15 PM | By Susmitha Surendran

കാസർകോട് : (truevisionnews.com) കനത്ത മഴയിൽ സിപിഎം ബ്രാ‍ഞ്ച് ഓഫിസ് തകർന്നു വീണു. പുത്തിഗെ ധർമത്തടുക്ക തലമുഗറിലെ സിപിഎം ബ്രാഞ്ച് ഓഫിസാണ് തകർന്നു വീണത്. ഇന്നലെ രാവിലെയാണ് ഓഫിസിന്റെ പിന്നിൽനിന്നു മണ്ണുനീങ്ങി ചുമരിൽ വിള്ളലുണ്ടായത്. മേൽക്കൂര തകരാനും തുടങ്ങി.

മണ്ണിടിയുന്നതറിഞ്ഞ് ഇവിടെയെത്തിയ പ്രദേശവാസികൾ നോക്കിനിൽക്കെ ഓഫിസ് പൂർണമായും നിലംപൊത്തുകയായിരുന്നു. കാരംസ് കളിക്കുന്നതിനു പത്തോളം കുട്ടികൾ നിത്യവും എത്തുന്ന സ്ഥലമാണിത്. അപകട സമയത്ത് ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. രണ്ടു ദിവസമായി കാസർകോട് ജില്ലയിൽ കനത്ത മഴയാണ്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി.



CPM branch office collapsed heavy rains Kasaragod.

Next TV

Related Stories
കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

Jun 17, 2025 09:57 PM

കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍...

Read More >>
 സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 17, 2025 09:08 PM

സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

Jun 17, 2025 08:32 PM

റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

കുറുവിലങ്ങാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി....

Read More >>
സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

Jun 17, 2025 08:24 PM

സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി....

Read More >>
Top Stories