ഇൻഷുറൻ എടുക്കാൻ മടിക്കേണ്ട, നിയമം നിങ്ങൾക്കൊപ്പമുണ്ട്; ക്ലയിം നിരസിച്ച ബജാജ് അലൈന്‍സ് ഇന്‍ഷുറന്‍സ് കമ്പനി 23.31 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധി

ഇൻഷുറൻ എടുക്കാൻ മടിക്കേണ്ട, നിയമം നിങ്ങൾക്കൊപ്പമുണ്ട്; ക്ലയിം നിരസിച്ച ബജാജ് അലൈന്‍സ് ഇന്‍ഷുറന്‍സ് കമ്പനി 23.31 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധി
Jun 17, 2025 11:35 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) ഇൻഷുറൻസ് പദ്ധതിക്കായി പണം ചെലവഴിക്കാൻ മടിക്കേണ്ട, നിയമം നിങ്ങൾക്കൊപ്പമുണ്ട്. നഷ്ടം സംഭവിച്ചപ്പോൾ ക്ലയിം നിരസിച്ച ബജാജ് അലൈന്‍സ് ഇന്‍ഷുറന്‍സ് കമ്പനി 23.31 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധി. ഭാവിയിൽ ഉണ്ടേയാക്കാവുന്ന നഷ്ടത്തിന് സാമ്പത്തികപരിഹാരം ലഭ്യമാക്കാൻ ഇൻഷുറൻസുകൾ സഹായകമാണ്.

മുടക്കുപണം ആവശ്യാനുസരണം തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയല്ല ഇൻഷുറൻസ് എങ്കിലും നിലവിലുള്ള നഷ്ടസാധ്യതകൾക്കെതിരെ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സംരക്ഷണം ഇത് പ്രദാനം ചെയ്യുന്നു. മലപ്പുറത്ത്  വാട്ടര്‍ ട്രീറ്റ്‌മെന്റ്റ് പ്ലാന്റ് തകര്‍ന്നതുമായി ബന്ധപ്പെട്ട് ബജാജ് അലൈന്‍സ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിഷേധിച്ചതിനെതിരെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തിയ വ്യക്തി ഉപഭോക്തൃകമ്മീഷനില്‍ നല്‍കിയ പരാതിയില്‍ 23.31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി.

മലപ്പുറം മേല്‍മുറി താമരശേരി സ്വദേശി അബ്ദുള്‍ സമദ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. കാക്കനാട് സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കടമ്പ്രയാര്‍ തീരത്ത് നിര്‍മ്മിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പരാതിക്കാരന്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നു. 2019 ഒക്ടോബര്‍ മാസത്തെ വെള്ളപൊക്കത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തകര്‍ന്നു. ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും അനുവദിച്ചില്ല. അപകട വിവരം അറിയിക്കുന്നതില്‍ കാലതാമസമുണ്ടായി എന്നും കാലവര്‍ഷം നേരത്തേ ആരംഭിച്ചിട്ടും മതിയായ മുന്‍കരുതല്‍ എടുക്കാതെ വീഴ്ച വരുത്തി എന്നും ആരോപിച്ചാണ് കമ്പനി ഇന്‍ഷുറന്‍സ് നിഷേധിച്ചത്.

ഇതിനെതിരെയുള്ള പരാതിയിലാണ് കമ്മീഷന്റെ വിധി. അടിയന്തിര സ്വഭാവമുള്ളതും സമയബന്ധിതമായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാലുമാണ് കാലതാമസമുണ്ടായതെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയതല്ലെന്നുമുള്ള പരാതിക്കാരന്റെ വാദം കമ്മീഷന്‍ അംഗീകരിച്ചു. ഹൈദരാബാദില്‍ നിന്നും ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍ സൗജയ് കുമാറിനെ കമ്മീഷന്‍ മുമ്പാകെ വരുത്തി വിസ്തരിച്ചെങ്കിലും പരാതിക്കാരന്റെ ഭാഗത്തുനിന്നും നിര്‍മ്മാണ പ്രവൃത്തിയില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപം തെളിയിക്കാനായില്ല.

ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയായ 23,31,446 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 15,000 രൂപയും ഒരു മാസത്തിനകം നല്‍കുന്നതിന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ വിധിച്ചു. വീഴ്ച വരുത്തിയാല്‍ വിധിയായ തിയ്യതി മുതല്‍ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.

Don't hesitate take out insurance law with you Bajaj Allianz Insurance Company which rejected the claim ordered pay compensation lakh rupees

Next TV

Related Stories
കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

Jun 17, 2025 09:57 PM

കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍...

Read More >>
 സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 17, 2025 09:08 PM

സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

Jun 17, 2025 08:32 PM

റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

കുറുവിലങ്ങാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി....

Read More >>
സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

Jun 17, 2025 08:24 PM

സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി....

Read More >>
Top Stories