ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
Jun 15, 2025 08:46 AM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി ആണ് മരിച്ചത്. ബിജോയിയുടെ ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഭക്ഷണം കഴിക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വാഹനം ഓടിച്ചിരുന്നത് ബിജോയ് ആയിരുന്നു. അപകടം സംഭവിച്ചതോടെ സുഹൃത്തുക്കൾ രണ്ട് പേരും നീന്തി രക്ഷപ്പെട്ടിരുന്നു. എന്നാൽ ബിജോയി കാറിൽ കുടുങ്ങി പോവുകയായിരുന്നു.

തുടർന്ന് കാറിന്റെ ഡോർ ഫയർഫോഴ്സ് വെട്ടിപ്പൊളിച്ചാണ് ബിജോയെ പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന ബിജോയിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Car carrying three people falls into canal Alappuzha young man dies tragically

Next TV

Related Stories
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണി വച്ച കർഷകൻ കസ്റ്റഡിയിൽ

Jun 16, 2025 05:07 PM

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണി വച്ച കർഷകൻ കസ്റ്റഡിയിൽ

താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ...

Read More >>
വി​വാ​ഹ സൽക്കാരത്തിൽ പങ്കെടുത്ത അ​ൻ​പ​തോ​ളം പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു

Jun 14, 2025 02:03 PM

വി​വാ​ഹ സൽക്കാരത്തിൽ പങ്കെടുത്ത അ​ൻ​പ​തോ​ളം പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു

വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത അ​ൻ​പ​തോ​ളം പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം...

Read More >>
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ആഴത്തിലേക്ക് താഴ്ന്നു; യുവാവിന് ദാരുണാന്ത്യം

Jun 9, 2025 08:14 PM

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ആഴത്തിലേക്ക് താഴ്ന്നു; യുവാവിന് ദാരുണാന്ത്യം

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി...

Read More >>
കൊടും ക്രൂരത, വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു,ഗുരുതര പരിക്ക്

Jun 9, 2025 08:37 AM

കൊടും ക്രൂരത, വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു,ഗുരുതര പരിക്ക്

സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ...

Read More >>
Top Stories