വിദ്യാർഥിയുടെ മരണം നിർഭാഗ്യകരം, രാഷ്ട്രീയ മുതലെടുപ്പ് ഹീനം- എം. സ്വരാജ്

 വിദ്യാർഥിയുടെ മരണം നിർഭാഗ്യകരം, രാഷ്ട്രീയ മുതലെടുപ്പ് ഹീനം- എം. സ്വരാജ്
Jun 8, 2025 09:47 AM | By Vishnu K

നിലമ്പൂർ: (truevisionnews.com) വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ്. എന്നാൽ, രണ്ട് വോട്ട് കൂടുതൽ കിട്ടുമെന്ന ധാരണയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും കൊടിയെടുത്ത് ഇറങ്ങുന്നതും ഹീനമാണെന്നും സ്വരാജ് പറഞ്ഞു.

സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കൂടുതൽ പ്രതികളുണ്ടോയെന്ന് പരിശോധിക്കുകയാണ്. പ്രധാന പ്രതി ഇത്തരത്തിൽ കെണിയൊരുക്കുന്നത് ഒരു ബിസിനസ്സാക്കിയ ആളാണെന്ന് നാട്ടുകാർ പറയുന്നുണ്ട്. മുമ്പ് നടന്ന ഇത്തരം സംഭവങ്ങളിൽ നടപടിയെടുത്തില്ല എന്നത് പൂർണമായും ശരിയല്ല. പല കേസുകളിലും നടപടിയെടുത്തിട്ടുണ്ട്. പല സംഭവങ്ങളിലും കേസ് തുടരുകയാണ് സ്വരാജ് പറഞ്ഞു.

ഇത്തരം സംഭവങ്ങളിൽ പ്രതിഷേധങ്ങൾക്ക് ആർക്കും അവകാശമുണ്ട്. എന്നാൽ, വഴി തടഞ്ഞ് പ്രതിഷേധിച്ചത് ജില്ല ആശുപത്രിയിലേക്കുള്ള റോഡാണ്. നിലമ്പൂരിന് പുറത്തുനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഉത്തരവാദിത്തം കാട്ടാതെ ഇതിന് നേതൃത്വം കൊടുത്തത്.

അത്യാസന്ന നിലയിൽ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നാൽ ഇത് കൂടുതൽ വഷളാക്കാനേ സഹായിക്കൂ.ഒരാൾ മരിച്ചാൽ ദു:ഖത്തിൽ പങ്കെടുക്കുക എന്നത് മനുഷ്യസഹജമായ കാര്യമാണ്. എന്നാൽ, അപ്പോൾ തന്നെ കൊടിയെടുത്ത് ഇറങ്ങണം, രാഷ്ട്രീയ മുതലെടുപ്പ് നടത്തണം, രണ്ട് വോട്ട് കൂടുതൽ കിട്ടും എന്ന് കരുതുന്നത് ഹീനമാണ് -സ്വരാജ് പറഞ്ഞു

Student death unfortunate political exploitation bad M Swaraj

Next TV

Related Stories
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

Jul 1, 2025 06:47 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍...

Read More >>
Top Stories

//Truevisionall