ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ; സന്ദേശവുമായി വിവിധ നേതാക്കൻമാർ

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ; സന്ദേശവുമായി വിവിധ നേതാക്കൻമാർ
Jun 7, 2025 06:50 AM | By Athira V

കോഴിക്കോട്: ( www.truevisionnews.comത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും സന്ദേശവുമായി ഇന്ന് ബലിപെരുന്നാൾ. മഴക്കാലമായതിനാൽ പള്ളികളിലാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്.

കൈകളിൽ നിറഞ്ഞ മൈലാഞ്ചി ചന്തം പോലെ പെരുന്നാൾ സന്തോഷത്തിലാണ് വിശ്വാസികൾ.. പങ്കിടലിന്‍റെയും സ്നേഹത്തിന്‍റെയും ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബി പുത്രൻ ഇസ്മാഈലിനെ ദൈവ കൽപന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗ സ്മരണയിലാണ് വിശ്വാസികൾ. ആ സന്ദേശം പകരുന്ന അചഞ്ചലമായ വിശ്വാസത്തിന്‍റെ ഓർമപ്പെടുത്തലാണ് ഓരോ ബലിപെരുന്നാൾ ദിനവും.

ഇന്നലെ വൈകിട്ട് പെരുന്നാൾ ആഘോഷത്തിനുള്ള തിരക്കിലായിരുന്നു ഓരോരുത്തരും. പുതിയ വസ്ത്രങ്ങളണിഞ്ഞ് രാവിലെ ഈദ് നമസ്കാരത്തിനെത്തും. പരസ്പരം സ്നേഹം പങ്കിട്ട് ആഘോഷങ്ങളിലേക്ക് കടക്കും.. എല്ലാവർക്കും ബലിപെരുന്നാളാശംസകൾ.

ബലി പെരുന്നാൾ സന്ദേശവുമായി വിവിധ നേതാക്കൻമാർ

ബലിപെരുന്നാൾ: വെറുപ്പിനെതിരെ മാനവികതയുടെ സമരപ്രഖ്യാപനം -പി. മുജീബുറഹ്മാൻ

1 . അ​പ​ര​നെ വെ​റു​ക്കു​ക​യും അ​ധി​കാ​രം ഫാ​ഷി​സ​മാ​യി പ​രി​ണ​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രാ​യ സ​മ​ര​പ്ര​ഖ്യാ​പ​ന​മാ​ണ് ബ​ലി​പെ​രു​ന്നാ​ൾ എ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ പെ​രു​ന്നാ​ൾ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ന്റെ സ​മ്പൂ​ർ​ണ വി​ശു​ദ്ധി​യും അ​തി​നു​വേ​ണ്ടി ഭൗ​തി​ക താ​ൽ​പ​ര്യ​ങ്ങ​ളെ വെ​ടി​യ​ലു​മാ​ണ് ബ​ലി​പെ​രു​ന്നാ​ളി​ന്‍റെ സ​ന്ദേ​ശം. മ​നു​ഷ്യ​ന്റെ അ​ന്ത​സ്സി​നെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന മൂ​ല്യ​ങ്ങ​ൾ​ക്കും ശ​ക്തി​ക​ൾ​ക്കു​മെ​തി​രെ ജീ​വി​ത​ത്തെ സ​മ​ർ​പ്പി​ച്ച ​പ്ര​വാ​ച​ക​ൻ ഇ​ബ്റാ​ഹീ​മി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും അ​ന​ശ്വ​ര മാ​തൃ​ക​യാ​ണ് ബ​ലി​പെ​രു​ന്നാ​ളി​ൽ അ​നു​സ്മ​രി​ക്ക​പ്പെ​ടു​ന്ന​ത്.

സ്ര​ഷ്ടാ​വാ​യ ദൈ​വ​ത്തി​ന് ജീ​വി​ത​ത്തെ സ​മ്പൂ​ർ​ണ​മാ​യും വി​ധേ​യ​പ്പെ​ടു​ത്ത​ലാ​ണ് മ​നു​ഷ്യ​വി​മോ​ച​ന​ത്തി​ന്റെ ഏ​ക​വ​ഴി​യെ​ന്ന് പ്ര​വാ​ച​ക​ൻ ഇ​ബ്റാ​ഹീം ലോ​ക​ത്തെ പ​ഠി​പ്പി​ച്ചു. അ​ധി​കാ​രം ല​ഭി​ച്ച​തി​ന്റെ പേ​രി​ൽ ജ​ന​ങ്ങ​ളെ അ​ടി​മ​ക​ളാ​യി കാ​ണു​ക​യും ആ​ട്ടി​പ്പു​റ​ത്താ​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന് എ​തി​രു​നി​ൽ​ക്കാ​ൻ ഇ​ബ്റാ​ഹീം മാ​തൃ​ക ആ​ഹ്വാ​നം ചെ​യ്യു​ന്നു. ലോ​ക​ത്തി​ന്റെ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​വേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണ് ബ​ലി​പെ​രു​ന്നാ​ൾ. എ​ല്ലാ​വ​ർ​ക്കും ഈ​ദ് സ​ന്തോ​ഷം ആ​ശം​സി​ച്ച മു​ജീ​ബു​റ​ഹ്മാ​ൻ ഗ​സ്സ​യി​ൽ പൊ​രു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫ​ല​സ്തീ​ൻ സ​മൂ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ടാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

2. ഇ​ബ്രാ​ഹീ​മി സ​ര​ണി​യു​ടെ ഗ​രി​മ​യും തെ​ളി​മ​യു​മാ​ണ് ബ​ലി​പെ​രു​ന്നാ​ൾ വി​ശ്വാ​സി​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്ന് കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​ക​ളു​ടെ ഘ​ട്ട​ങ്ങ​ളി​ൽ പ​ത​റാ​തി​രി​ക്കു​ക​യും ദൈ​വി​ക​മാ​ർ​ഗ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ചെ​യ്ത ഇ​ബ്രാ​ഹീം ന​ബി​യു​ടെ മാ​തൃ​ക എ​ന്നും ക​രു​ത്ത് പ​ക​രേ​ണ്ട​തു​ണ്ട്. സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും സ്ഥൈ​ര്യ​ത്തി​ന്റെ​യും ഉ​ദാ​ത്ത​മാ​യ ച​രി​ത്ര​മാ​ണ് ഇ​ബ്രാ​ഹീം ന​ബി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ജീ​വി​തം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്. വ​ക്ര​ത​യി​ല്ലാ​ത്ത​തും അ​ന്യൂ​ന​വു​മാ​യ ഏ​ക​ദൈ​വ വി​ശ്വാ​സ​മാ​ണ്‌ വി​ജ​യ​ത്തി​ന്റെ നി​ദാ​ന​മെ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​താ​യും കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി ഹ​നീ​ഫ് കാ​യ​ക്കൊ​ടി ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു

3.  മാ​ന​വി​ക ഐ​ക്യ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​ങ്ങ​ൾ ജീ​വി​ത​ത്തി​ലൂ​ടെ പ്ര​സ​രി​പ്പി​ക്കാ​ൻ ബ​ലി​പെ​രു​ന്നാ​ൾ സു​ദി​നം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി​യും പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി​യും ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക​സൗ​ഹാ​ർ​ദം വീ​ണ്ടെ​ടു​ക്കാ​നും ജാ​തി, മ​ത വെ​റി​ക്കെ​തി​രെ പ്ര​തി​ജ്ഞ പു​തു​ക്കാ​നും ത​യാ​റാ​വ​ണം. ലോ​ക​ത്തി​ന്റെ സ​മാ​ധാ​നം കെ​ടു​ത്തു​ന്ന ദു​ശ്ശ​ക്തി​ക​ൾ​ക്കെ​തി​രെ ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.




kerala celebrates eidaladha today

Next TV

Related Stories
 കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

Jun 7, 2025 08:02 PM

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ്...

Read More >>
കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

Jun 7, 2025 07:41 PM

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത്...

Read More >>
ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത്  സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ,  അന്വേഷണം

Jun 7, 2025 07:09 PM

ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ, അന്വേഷണം

തളീക്കര കാഞ്ഞിരോളിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍...

Read More >>
പോയി കുടുങ്ങി പോകേണ്ട...; താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

Jun 7, 2025 04:34 PM

പോയി കുടുങ്ങി പോകേണ്ട...; താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം...

Read More >>
Top Stories










Entertainment News