'ദയവായി അവനെ ഉപദ്രവിക്കരുത്'; ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് ജയിലിൽ തന്നെ തിരിച്ചേൽപ്പിച്ച് മാതാവ്

'ദയവായി അവനെ ഉപദ്രവിക്കരുത്';  ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് ജയിലിൽ തന്നെ തിരിച്ചേൽപ്പിച്ച് മാതാവ്
Jun 4, 2025 02:11 PM | By Susmitha Surendran

കറാച്ചി: (truevisionnews.com) ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് ജയിലിൽ തന്നെ തിരിച്ചേൽപ്പിച്ച് മാതാവ്. പാകിസ്ഥാനിലെ കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ട മകനെയാണ് മാതാവ് തിരിച്ചേൽപ്പിച്ചത്. മാതാവിന്റെ നടപടിയെ വാഴ്ത്തി പാക് സോഷ്യൽമീഡിയ രം​ഗത്തെത്തി. മോഷണക്കുറ്റത്തിനാണ് ഇവരുടെ മകൻ ജയിലിലായത്. എന്റെ മകൻ ഒരു തെറ്റ് ചെയ്തു, പക്ഷേ ഞാൻ തന്നെ അവനെ തിരികെ കൊണ്ടുവന്നു. ദയവായി അവനെ ഉപദ്രവിക്കരുത്- അവർ ജയിലിന് മുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു.

മോഷണക്കുറ്റത്തിന് ആറ് മാസത്തെ തടവ് അനുഭവിച്ചു വരികയായിരുന്ന മകൻ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയതായി അമ്മ പറഞ്ഞു. എന്നാൽ ജയിലിലേക്ക് തന്നെ മടങ്ങാൻ അമ്മ അവനെ നിർബന്ധിച്ചു. മാലിർ ജയിൽ വരെ അമ്മ അവനോടൊപ്പം പോയി ജയിൽ അധികാരികൾക്ക് കൈമാറി.

തന്റെ മകൻ നിരപരാധിയാണെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു സുഹൃത്തിനൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടതിനാണ് ജയിലിലടച്ചതെന്നും പിതാവ് പറഞ്ഞു. ജയിലിൽ നിന്ന് ഓടിപ്പോകരുതെന്ന് ഞാൻ അവനോട് പറഞ്ഞു. ഓടുന്നത് കണ്ടാൽ അവർക്ക് നിന്നെ വെടിവയ്ക്കാൻ കഴിയുമെന്നും തിരികെ പോകുന്നതാണ് നല്ലതെന്നും അവനെ പറഞ്ഞ് മനസ്സിലാക്കിയെന്നും അവർ പറഞ്ഞു.


Mother returns son who escaped from prison returns home only return him prison.

Next TV

Related Stories
മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

Jun 6, 2025 09:56 AM

മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യ പു​ത്തൂ​ർ സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ര​മേ​ശ് റാ​യ് നെ​ല്ലി​ക്കാ​ട്ടെ​യു​ടെ പാ​ല​ത്തി​ന് സ​മീ​പം...

Read More >>
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; മരിച്ചവരില്‍ ഐടി ജീവനക്കാരിയും വിദ്യാര്‍ഥികളും

Jun 6, 2025 09:24 AM

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; മരിച്ചവരില്‍ ഐടി ജീവനക്കാരിയും വിദ്യാര്‍ഥികളും

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐടി ജീവനക്കാരിയും...

Read More >>
ഒരുവയസുള്ള കുഞ്ഞിനെ കടിച്ചെടുത്ത് തെരുവുനായ, രണ്ട് ദിവസത്തെ തെരച്ചിലിൽ കിട്ടിയത് രക്തം പുരണ്ട വസ്ത്രം മാത്രം

Jun 6, 2025 09:13 AM

ഒരുവയസുള്ള കുഞ്ഞിനെ കടിച്ചെടുത്ത് തെരുവുനായ, രണ്ട് ദിവസത്തെ തെരച്ചിലിൽ കിട്ടിയത് രക്തം പുരണ്ട വസ്ത്രം മാത്രം

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തൊട്ടടുത്ത് കിടന്നിരുന്ന ഒരു വയസുകാരിയെ കടിച്ചെടുത്ത്...

Read More >>
ബുദ്ധി വിമാനം ....: ഓട്ടോറിക്ഷ 'ലോക്കര്‍ റൂം' ആക്കി, ഓട്ടം പോകാതെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാ​ദിക്കുന്നത് ലക്ഷങ്ങൾ!

Jun 6, 2025 07:20 AM

ബുദ്ധി വിമാനം ....: ഓട്ടോറിക്ഷ 'ലോക്കര്‍ റൂം' ആക്കി, ഓട്ടം പോകാതെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാ​ദിക്കുന്നത് ലക്ഷങ്ങൾ!

ഓട്ടം പോകാതെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാ​ദിക്കുന്നത് ലക്ഷങ്ങൾ; വൈറലായി ബ്രില്ല്യന്റ് ബിസിനസ്...

Read More >>
Top Stories